0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 24622

മാർക്കാണ് കൊടുത്തതു. ആ റൗണ്ടിൽ ഏറ്റവും കുറവ് മാർക്ക്‌ കിട്ടിയ കോണ്ടെസ്റ്റെന്റ് അഫിയിരുന്നു അതു കൊണ്ട് അഫി ഓട്ടോമാറ്റിക്കായി ഡെയിഞ്ഞർ സോണിലേക്ക് പോയി.

ഡെയിഞ്ഞർ സോണിലേക്ക് പോകുന്ന കോണ്ടെസ്റ്റിനു ഒരു പാട്ടു പാടാൻ കു‌ടി അവസരം ഉണ്ട് ആ പാട്ടിലെ മാർക്കും പിന്നെ നാട്ടുകാരുടെ വോട്ടും കൂടി നോക്കി ആണ് അടുത്ത റൗണ്ടിലേക്ക് ആരു പോകുമെന്ന് തീരുമാനിക്കുന്നത്.

വർമ്മ സർ തന്നോട് ഉള്ള ദേഷ്യമാണ് അഫി മോളോട് തീർക്കുന്നത് എന്നു ഹിബയ്ക്ക് മനസിലായി അപ്പോളും ഹിബയുടെ പ്രതിക്ഷ അടുത്ത പാട്ടു അഫി മോളു നന്നായി പാടി നെക്സ്റ്റ് റൗണ്ടിലെക്ക് പോകുമെന്നായിരുന്നു.

അനീസ് ആണെങ്കിൽ അഫി മോൾക്ക്‌ മാർക്ക്‌ കുറഞ്ഞു ഡെയിഞ്ഞർ സോണിലെക്ക് പോയപ്പോൾ ആകെ ടെൻഷനായി. അനീസ് ഇത്ര നാളും അഫി മോള്ക്ക് നല്ല മാർക്ക്‌ കൊടുത്തിരുന്ന വർമ്മ സർ എന്താ ഈ റൗണ്ടിൽ ഏറ്റവും കുറവു മാർക്ക്‌ കൊടുത്തത് എന്നു ആലോചിച്ചു അതു ചോദിക്കാൻ വർമ്മ സാറിനെ അനീസ് ഫോണിൽ വിളിച്ചു നോക്കി എങ്കിലും വർമ്മ ഫോൺ എടുത്തില്ല. അനീസ് അപ്പോൾ ആൻഡ്രുസ് അച്ചായനെ വിളിച്ചു. അച്ചായൻ അപ്പോൾ വർമ്മ സർ ഇപ്പോൾ തിരക്കിലാണ് എന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

അനീസ് ഹിബയുടെ അടുത്ത് ഇരുന്നാണ് വർമ്മ സാറിനെ വിളിച്ചത്. വർമ്മ സാറിനോട് സംസാരിക്കാൻ പറ്റാതെ ആയപ്പോൾ ഹിബയോട് ചോദിച്ചു “നീ ഒന്ന് മിത്ര മാഡത്തിനെ വിളിച്ചു സംസാരിക്കാമോ” എന്ന്.

ഹിബ അനീസിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി മിത്ര മാഡത്തെ വിളിച്ചു.

മിത്ര മാഡം ഫോൺ എടുത്തപ്പോൾ ഹിബ മാഡവുമായി സംസാരിച്ചു. ഹിബ മാഡത്തിനോട് എന്താ ഹിബയ്ക്ക് മാർക്ക്‌ കുറച്ചു കൊടുത്തത് എന്നു ചോദിച്ചു അപ്പോൾ മിത്ര മാഡം അഫി വരുത്തിയ തെറ്റുകൾ എല്ലാം വിശദ്ധികരിച്ചു പറഞ്ഞു കൊടുത്തു പക്ഷെ ഇതു എല്ലാം പറഞ്ഞ ശേഷം മിത്ര മാഡം ഒരു കാര്യം പറഞ്ഞു ഞാനും അഞ്ചുവും അഫി മോൾക്ക്‌ ഇപ്പോൾ കൊടുത്തത്തിലും രണ്ടു മൂന്ന് മാർക്ക്‌ കൂടുതൽ കൊടുക്കാൻ ആണ് ആദ്യം തീരുമാനിച്ചത് പക്ഷെ വർമ്മ സർക്കു എന്തോ ദേഷ്യമുള്ള പോലെ ഞങ്ങളെ കൊണ്ട്

💬 Comments

View all comments