Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
ഇളം നീല കളർ, കഴുത്തൊപ്പം മാത്രമേ മുടിഉള്ളു പക്ഷെ നല്ല ഉള്ളോടെ നീണ്ട് അറ്റം ചുരുണ്ടു കിടക്കുന്ന മുടി ആണ്. പണ്ട് കളർ ചെയ്തിരുന്നു എന്ന് തോന്നുന്നു, ഇളം കാവി നിറം അവിടെ ഇവിടെ ഒക്കെ ഉണ്ട്. കൊച്ച് കാത് ആണ്, അതിൽ സാധാ കമ്മലിന്റെ ഹോൾ അല്ലാതെ വേറെയും ഹോളുകൾ ഉണ്ട്, കാത് മുഴുവൻ കുത്തി വെച്ചിരിക്കുകയാണ്. ഐഡിയൽ ചുണ്ട് ആണ്, അതായത് ഈ ചിത്രങ്ങളിൽ ഒക്കെ കാണില്ലേ ചെറിയ മേൽചുണ്ടും അല്പം തടിച്ച കീഴ് ചുണ്ടും, മുല്ലപ്പൂ അടുക്കിയ പോലെ നിറ ആർന്ന പല്ലുകൾ പക്ഷെ ഒരെണ്ണം മാത്രം നിര തെറ്റി യക്ഷിയുടെ തേറ്റ പോലെ നിൽക്കുന്നു, ആ പല്ലിനു മാത്രം ഒരു പ്രതേക ഭംഗി തന്നെ ഉണ്ട്. നല്ല തത്തമ്മ ചുണ്ട് പോലെ വളഞ്ഞ മൂക്ക്, മുഖത്തിന് ഓവൽ ഷേപ്പ് ആണ്, ഹോസ്പിറ്റൽ ഗൗൺ ആയത് കൊണ്ട് ശരീര ഘടന വ്യക്തമല്ല പക്ഷെ അത്യാവശ്യം ശരീരം മെയിന്റൻ ചെയ്യുന്ന കൂട്ടത്തിൽ ആണെന്ന് തോനുന്നു. മൊത്തത്തിൽ ഒരു ചന്തം ഒക്കെ ഉണ്ട്, ഹോസ്പിറ്റലിൽ ആയത് കൊണ്ട് ആവണം മുഖം ചെറുതായി വിളറിയിട്ടുണ്ട്, കഴുത്തിലും കാതിലും ആഭരണം ഒന്നുമില്ല, കണ്ണിന്റെ അടി ഒരല്പം കറുത്തിട്ടുണ്ട്, ചുണ്ട് വിൻഡ് പൊട്ടിയിട്ടുണ്ട്. അതൊക്ക ഇല്ലേൽ അഞ്ചു സത്യത്തിൽ അവളെക്കാൾ സുന്ദരി ആണ്. അതോർത്തപ്പോൾ അറിയാതെ എന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു.
" ചേട്ടായി, എന്ത് ആലോചിച്ചോണ്ട് ഇരിക്കുവാ ബാക്കി പറ " അഞ്ചു ചിണുങ്ങി. നേരത്തെ ഞാൻ പറഞ്ഞതിന്റെ കെറുവ് അവളുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു. ഞാൻ
💬 Comments
View all comments