0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
ഒരു ചിരിയോടെ ബാക്കി പറയാൻ തുടങ്ങി.
" ഞാൻ വാ പൊളിച്ചു നോക്കുന്ന കണ്ടിട്ടാവണം ശരത്ത് എന്നെ ഒന്ന് തട്ടി  എന്താടാ എന്ന് ചോദിച്ചു. ഞാൻ ഒന്നുല്ലന്ന ഭാവത്തിൽ ചുമൽ കൂച്ചി. ശരത്ത് എന്റെ ചെറുപ്പം മുതലുള്ള ഫ്രണ്ട് ആണ്, എന്റെ ബെസ്റ്റ് ബഡ്ഡി. പിന്നെ വീണ്ടും അവളെ പാളി നോക്കി. ഞാൻ നോക്കുന്നത് അവൾ കണ്ടു, ഞങളുടെ കണ്ണുകൾ ഉടക്കി. എന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിണർ കടന്ന് പോയത് പോലെ, നെഞ്ചിടിപ്പ് കൂടി കയ്യൊക്കെ വിറച്ചു. ഞാൻ പെട്ടന്ന് തന്നെ മുഖം വെട്ടിച്ചു. പിന്നെ വീണ്ടും അങ്ങോട്ട് നോക്കി. ഞാൻ നോക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു, അവൾ ആദ്യം കയ്യ് ഉയർത്തി ഹായ് കാണിച്ചു, പിന്നെ എന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടിട്ടാവണം എന്തു പറ്റി എന്ന് ചോദിക്കും പോലെ പിരികം പൊക്കി, ഞാൻ ഒന്നുമില്ല ചുമൽ കൂച്ചി കാണിച്ചു. അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്, ശില്പ " " അതാരാ ചേട്ടായിക്ക് അറിയാവുന്ന ആൾ ആണോ?? " അഞ്ജുവിന് വീണ്ടും സംശയം. " അഹ്, അവൾ എന്റെ സ്കൂളിൽ തന്ന പഠിക്കുന്നത് ആണ്, ഞങ്ങൾ സെയിം ഏജ് ആണ് ബട്ട്‌ ഡിഫറെണ്ട് ക്ലാസ്സ്‌ ആണെന്നെ ഉള്ളു, പിന്നെ ശരത്തിന്റെ വല്യച്ഛന്റെ മോള് കൂടി ആണ് ആ ഒരു പരിചയം കൂടി ഉണ്ട് " ഒരു പൊട്ടിച്ചിരി കേട്ടാണ് ഞാൻ അഞ്ചുവിനെ നോക്കിയത്, അവൾ എന്തോ വലിയ തമാശ കേട്ടത് പോലെ തലയറഞ്ഞു ചിരിക്കുന്നു. ഞാൻ ഇതെന്തു കൂത്ത് എന്ന

💬 Comments

View all comments