Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
ഭാവത്തിൽ അവളെ നോക്കി.
" കൂടെ പഠിക്കുന്ന പെണ്ണ്, അതും ചങ്ക് ബ്രോ യുടെ പെങ്ങൾ. ആ കുട്ടിക്കാണോ ഇത്രേം വലിയ ഇൻട്രോ, ചേട്ടായി അവളെ ആദ്യമായി അല്ലാലോ കാണുന്നെ " അവൾ ചിരി ഒന്ന് അടങ്ങിയപ്പോൾ ചോദിച്ചു, പിന്നെ വീണ്ടും ചിരിക്കാൻ തുടങ്ങി.
"Ooh ഇത് അത്ര വലിയ തമാശയായിട്ടോന്നും എനിക്ക് തോന്നുന്നില്ല. ഞാൻ അവളെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല, പിന്നെ ഞാൻ വലിയ കോഴി ഒന്നുമല്ല, ഇത്രേം ചിരിക്കാൻ ഉള്ള കാര്യം ഒന്നുമില്ല " ഞാൻ ഇത്തിരി കലിപ്പിൽ പറഞ്ഞു.
" സോറി ഇനി ചിരിക്കൂല്ല ചേട്ടായി ബാക്കി പറ " ചിരിച്ചു ചിരിച്ചു വേദന വന്നിട്ടെന്നോണം അവൾ ഒന്ന് നിർത്തി വേദന കടിച്ചു പിടിക്കുന്ന പോലെ കണ്ണുകൾ ഇറുക്കി അടച്ചു പിന്നെ ഒന്ന് ശ്വാസം വലിച്ചു വിട്ട് വേദന അടക്കി, എന്നിട്ട് ബാക്കി കേൾക്കാൻ എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.
" ഇല്ല ബാക്കി പറയുന്നില്ല, നിനക്ക് ഇതേപോലെ ഇടക്കിട്ട് കേറാൻ അല്ലേ? " ഞാൻ ഇത്തിരി കെറുവോടെ മുഖം വെട്ടിച്ചു.
" അയ്യോ സോറി സോറി. ഇനി ഞാൻ ഇടക്കിട്ട് കയറൂല്ല, പ്രോമിസ്" അവൾ ഒരു കൈ തലയിലും, മറുകൈ കഴുത്തിലും പിടിച്ച് ചിണുങ്ങി. അവളുടെ ആ കാട്ടായം കണ്ടപ്പോൾ എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് മറച്ചു ഇത്തിരി ഗൗരവത്തോടെ തുടർന്നു.
" അന്ന് ഞാൻ വേറെ പരുപാടിക്ക് ഒന്നും പോയില്ല, ഓരോ കാരണങ്ങൾ ഉണ്ടാക്കി അവളുടെ ചുറ്റും കറങ്ങി, എന്റെ നോട്ടവും ഭവവും എല്ലാം അവളും ശ്രദ്ധിച്ചു എന്ന് തോന്നുന്നു.
💬 Comments
View all comments