Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
ഇടക്കൊക്കെ ഞങ്ങളുടെ കണ്ണുകൾ ഉടക്കി അപ്പോൾ എല്ലാം എന്നിലും അവളിലും ഒരു പുഞ്ചിരി വിടർന്നു.
അവളുടെ വീട് ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് ആണ് ഇപ്പൊ, വെക്കേഷനും ഉത്സവവും ഒക്കെ ആയത് കൊണ്ട് അവളുടെ ഇളയച്ഛന്റെ, അതായത് ശരത്തിന്റെ വീട്ടിൽ നിൽക്കാൻ വന്നതാണ്. എന്തായാലും ശരത്തിനെ കാണാൻ എന്ന വ്യാചേന ഞാൻ ആ വീട്ടിൽ കയറി ഇറങ്ങി, എന്റെ ഉദ്ദേശം ആർക്ക് പിടികിട്ടി ഇല്ലേലും ഒരാൾക്ക് മനസ്സിലായി. ശരത്തിന്. അത് അല്ലേലും പ്രണയം ഒരാളിൽ മൊട്ട് ഇട്ടു തുടങ്ങുമ്പോഴെ കൂട്ടുകാർ മണത്തറിയുമല്ലോ.
അവളെ വളക്കാൻ അവൻ സഹായിക്കാം എന്ന് ഏറ്റു, ( കാസ്ക്കൊരു പഞ്ചം വന്താലും പാസതിക്ക് പഞ്ചം ഇല്ലേ )
അവന്റെ സഹായത്തോടെ അവളെ ഇമ്പ്രെസ്സ് ചെയ്യാൻ പലതും ചെയ്തു, ഏറ്റോ ഇല്ലയോ ന്ന് അറിയില്ല. നാളുകൾ നീങ്ങി, റിസൾട്ട് വന്നു, ഞാൻ അത്യാവശ്യം നല്ല ഗ്രേഡ് ഓടെ പാസ്സ് ആയി ശരത്തിനും ശില്പക്കും ഫുൾ A+ ഉണ്ടായിരുന്നു. രണ്ടും ടിപ്പിക്കൽ പഠിപ്പികൾ ആയിരുന്നു. അഡ്മിഷൻ ആരംഭിച്ചു, വീടിന്റെ അടുത്ത് ഉള്ള സ്കൂളിൽ ഫസ്റ്റ് ഓപ്ഷൻ വെക്കാൻ അച്ഛനും അമ്മയും പറഞ്ഞെങ്കിലും ശില്പ വെച്ച സ്കൂളിൽ തന്നെ ആണ് ഞാൻ ഫസ്റ്റ് ഓപ്ഷൻ കൊടുത്തത്, ആ ഡീറ്റെയിൽസ് ഒക്കെ ശരത്ത് ഒപ്പിച്ചു തന്നു, വെറുതെ അല്ല ഒരു ഫുൾ ഡേ അതും പറഞ്ഞ് അവൻ എന്നെ ഓസി.
ക്ലാസ്സ് തുടങ്ങി, സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് ഒരണ്ണം മാത്രേ ഉണ്ടായിരുന്നുള്ളൂ എന്ന കൊണ്ട് ഞങ്ങൾ മൂന്നുപേരും ഒരേ ക്ലാസ്സിൽ തന്നെ ആയി. ക്ലാസ്സിൽ വേറെ പിള്ളേരെ പരിചയം
💬 Comments
View all comments