0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
ഇല്ലാതിരുന്ന കൊണ്ട് ഞങ്ങൾ മൂന്നുപേരും ആയിരുന്നു കൂട്ട്, നാളുകൾ കഴിഞ്ഞു കമ്പനിക്കാർ ഒക്കെ  ആയി എങ്കിലും ഞങ്ങളുടെ സൗഹൃദം ദൃഡമായി തുടർന്നു. ക്ലാസ്സ്‌ ഒക്കെ തുടങ്ങി ഒരു ആറു മാസം ആയെന്ന് തോന്നുന്നു, ഇതിന്റെ ഇടയിൽ ശരത്ത് ഒരുപാട് തവണ എന്റെ പ്രണയം തുറന്നു പറയാൻ അവസരം ഒപ്പിച്ചു തന്നു, പക്ഷെ എനിക്ക് പറയാൻ സാധിച്ചില്ല, പേടി ആയിരുന്നു, അവളുമായി ഇപ്പൊ ഉള്ള ബന്ധം നഷ്ട്ടപ്പെട്ടു പോവുമോ ന്ന് ഉള്ള പേടി. ഈ സമയം കൊണ്ട് ഞാനും അവളും നല്ല രീതിയിൽ അറ്റാച്ച്ഡ് ആയിരുന്നു. അവളുടെ കൂട്ടുകാരികളെക്കാൾ കൂടുതൽ സമയം അവൾ എന്റെ കൂടെ ആയിരുന്നു ചിലവഴിച്ചിരുന്നത്. അവളുടെ ചിരിയും കളിയും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ ഇനി അവൾക്ക് ആ തരത്തിൽ ഒരു ഇഷ്ടം ഇല്ലങ്കിൽ ഞാനുമായുള്ള സൗഹൃദം പോലും അവൾ വേണ്ടന്ന് വെച്ചാലോ, അത് എനിക്ക് സഹിക്കാൻ പോലും പറ്റൂല്ല. അത് കൊണ്ട് തന്നെ ആണ് ഞാൻ എന്റെ മനസ്സ് തുറക്കാഞ്ഞത്. ഒരു ദിവസം ലഞ്ച് ബ്രേക്ക്‌ന് ഞാൻ അവളുമായി ലൈബ്രറിയിൽ നിന്ന് ബുക്ക്‌ എടുത്തിട്ട് വരുവായിരുന്നു. "' ശില്പ ഒന്ന് നിന്നെ "' എന്നൊരു വിളി കെട്ട് ഞങ്ങൾ രണ്ടു പേരും തിരിഞ്ഞു നോക്കി. +2 ന് പഠിക്കുന്ന ചേട്ടന്മാർ ആണ്, അതിൽ ഒരാൾ കൊറേ ആയി ശില്പയുടെ പുറകെ ആയിരുന്നു. "' നീ പൊക്കോ ഡാ '" അവരിൽ ഒരാൾ എന്നോട് പറഞ്ഞു. അന്നേരം അവൾ എന്റെ കയ്യിൽ ചുറ്റി പിടിച്ചു പോവല്ലേ എന്ന ഭാവത്തിൽ

💬 Comments

View all comments