Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
നോക്കി. അത് കണ്ട കൊണ്ടാവാം അവൻ പറഞ്ഞു തുടങ്ങി
"' എടോ ഞാൻ കുറച്ചായി തന്റെ പുറകെ നടക്കുന്നു, ഇഷ്ടം അല്ലേൽ കാര്യം എന്താണ് എന്ന് എങ്കിലും പറയുമോ?? അല്ലാതെ ഞാൻ തന്റെ പുറകിൽ നിന്ന് മാറില്ല "'
"' ഞാൻ... ഞാൻ വേറെ ഒരാളുമായി ഇഷ്ട്ടത്തിൽ ആണ് "' വിക്കി വിക്കി അവൾ അത് പറഞ്ഞപ്പോ ഞാനും അവനും ഒരേ പോലെ ഞെട്ടി.
"' ആരാ ആൾ "' ഞാൻ ചോദിക്കാൻ മടിച്ച ചോദ്യം അവൻ ചോദിച്ചു. അവൾ എന്നെ നോക്കിയിട്ട് ഞാൻ ആണ് ആളെന്ന് പറഞ്ഞു. അത് അവന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ഉള്ള അടവ് ആണെന്ന് അവനും എനിക്കും അപ്പോഴേ മനസ്സിലായി. പക്ഷെ അവളുടെ നാവിൽ നിന്ന് അങ്ങനെ ഒന്ന് കേട്ടപ്പോ എന്റെ മനസ്സ് വല്ലാതെ നിറഞ്ഞു. സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥ.
"' നീ ഇവളുമായി റിലേഷനിൽ ആണോടാ "' അവന്റെ കലിപ്പ് നിറഞ്ഞ ശബ്ദം കേട്ടപ്പോഴാ ഞാൻ ആലോചനയിൽ നിന്ന് ഉണർന്നത്. അവന്മാർ എല്ലാരും കലിപ്പിൽ ആയിരുന്നു. അവന്മാരുടെ കയ്യിൽ നിന്ന് ചിലപ്പോ കിട്ടാൻ സാധ്യത ഉണ്ട്. ഞാൻ ഒന്നും മിണ്ടിയില്ല.
"' ഇവന് ആ കാര്യത്തിൽ വലിയ ഉറപ്പ് ഇല്ലാല്ലോ മോളെ "' അവന്റ കൂട്ടുകാരിൽ ആരോ അത് പറഞ്ഞപ്പോ അവൾ എന്നെ ഒന്ന് നോക്കി. ഒന്നും മിണ്ടാതെ വായും പൊളിച്ച് നിൽക്കുന്ന എന്നെ കണ്ടപ്പോ പെണ്ണിന്റ മുഖം മാറി. ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ മുഖം ഒക്കെ മാറി കണ്ണ് തുളുമ്പി. എന്റെ കയ്യിൽ
💬 Comments
View all comments