0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
കൊച്ച് സ്വർണ മാല ഉണ്ട് കഴുത്തിൽ, ഈരി മുന്നിലേക്ക് ഇട്ടിരിക്കുന്ന സമൃദ്ധമായ മുടിയോടു ചേർന്ന് ആ മാല കിടക്കുന്ന കാണാൻ വല്ലാത്ത വല്ലാത്ത ഒരു ഭംഗി ഉണ്ടായിരുന്നു, ഞാൻ അവളുടെ മുഖത്തേക്ക് കണ്ണ് നട്ടു, മുഖത്തു മേക്കപ്പ് എന്ന് പറയാൻ ആകെ ഉള്ളത് ആ വാലിട്ട് എഴുതിയ കണ്മഷി മാത്രമാണ്, ആ ഉണ്ട കണ്ണിന്റെ ഭംഗി തെല്ലൊന്നുമല്ല ആ കരി കൂട്ടിട്ടുള്ളത്, അല്പം തടിച്ചു മലർന്ന ചുണ്ടുകൾ ആണ്, ഒറ്റനോട്ടത്തിൽ കടിച്ചു തിന്നാൻ ആണ് തോന്നിയത്, വട്ടമുഖവും, കൊച്ച് ചെവിയും ചെവിയിൽ തൂങ്ങിയാടുന്ന ജിമിക്കിയും ഈരികെട്ടി മുല്ലപ്പൂ ചൂടിയ മുടിയും ഒക്കെ ആയി എന്താ പറയുക ഒരു അപ്സരസ്, ഒരു അഴക് സില എന്ന് തന്ന പറയാം അത്രക്ക് സുന്ദരി ആയ ഒരു പെണ്ണ്, അവളുടെ കൂടെ ഉണ്ടായിരുന്നവൾ എന്തോ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു അന്നേരം ആ കവിളിൽ ഒരു നുണ കുഴി വിരിഞ്ഞു, അത് കൂടി കണ്ടപ്പോ എന്റെ പൊന്നെ എനിക്ക് അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ ആണ് തോന്നിയത്, അത്ര സുന്ദരി " " എന്നേക്കാൾ സുന്ദരി ആണോ " അഞ്ചു ഒരിത്തിരി കുശുമ്പ് കലർന്ന സ്വരത്തിൽ ചോദിച്ചു. " പിന്നെ അവളെ വെച്ച് നോക്കുബോൾ നീ ഒന്നും ഒന്നുമല്ല " ഞാൻ അവളെ ചൂട് പിടിപ്പിക്കാനായി പറഞ്ഞു. " ooh, ചേട്ടായി ബാക്കി പറ " ഞാൻ പറഞ്ഞത് അവൾക്ക് പിടിച്ചില്ല എന്ന് വ്യക്തം. ഞാൻ അവളെ ഒന്ന് മൊത്തത്തിൽ നോക്കി. അഞ്ചു സുന്ദരി ആണ്, പൂച്ചകണ്ണ് ആണ് പെണ്ണിന് നല്ല

💬 Comments

View all comments