0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
"' അവൾ കേൾക്കാത്ത പോലെ ചോദിച്ചു "' ചിപ്പി I Love You "' ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു. പെണ്ണിന്റ മുഖം ഒക്കെ തെളിഞ്ഞു. പിന്നെ വീണ്ടും ആ കണ്ണുകൾ. അവൾ നിറഞ്ഞു ഓടി എന്റെ അടുത്ത് വന്നു.
"' എട്ടു മാസം എടുത്തല്ലേ നിനക്ക് ഇത് പറയാൻ, Idiot "'  എന്നും പറഞ്ഞ് കൈ ചുരുട്ടി എന്റെ നെഞ്ചിൽ ഇടിച്ചു. ഞാൻ അവളെ ചേർത്ത് പിടിച്ചു. "' മക്കളെ ഇത് ക്ലാസ്സ്‌ റൂം ആണ് കേട്ടോ "' ശരത്ത് അത് പറഞ്ഞപ്പോ ഴാണ് ഞങ്ങൾക്ക് സ്വബോധം വന്നത്. ഞങ്ങൾ പെട്ടന്ന് അടർന്നു മാറി. ക്ലാസ്സിലെ എല്ലാരും അമ്പരപ്പും ചിരിയും കലർന്ന ഭാവത്തിൽ ഞങ്ങളെ നോക്കി നിൽക്കുവാണ്. ഏതായാലും ആ ദിവസത്തോടെ ഞങ്ങൾ ക്ലാസ്സിലെ ഒഫീഷ്യൽ കപ്പിൾസ് ആയി. പിന്നീട് ഞങ്ങളുടെ നാളുകൾ ആയിരുന്നു, ഞങ്ങൾ നല്ല വൃത്തി ആയി പ്രണയിച്ചു. ഇന്റർവെൽ ടൈമിൽ കുറുകിയും, രാത്രി അമ്മയുടെ ഫോൺ അടച്ചു മാറ്റി മെസ്സേജ് അയച്ചും പതിഞ്ഞ സൗണ്ടിൽ കോൾ ചെയ്തും, അവധി ദിവസങ്ങളിൽ ആരും കാണാതെ മൂക്കൻ കുന്നിൽ പോയി കഥകളും മറ്റും പറഞ്ഞും അങ്ങനെ അങ്ങനെ " " മൂക്കൻ കുന്നോ?? " അഞ്ചു വീണ്ടും ഇടക്കിട്ട് കയറി. " മൂക്കൻ കുന്ന്  ഒരു കൊച്ചു മലയാ. നല്ല ഉയരം ഉള്ള ഒരു മൊട്ട കുന്ന്. അതിന്റ തുഞ്ചത്ത് കയറിയാൽ നാട് മൊത്തത്തിൽ കാണാം, ഇളം കാറ്റും കുന്നിന്റെ സൈഡിൽ ലൂടെ ഒഴുകുന്ന പുഴയുടെ സൗന്ദര്യവും ഒക്കെ ആസ്വദിച്ച് അവിടെ അങ്ങനെ ഇരിക്കാൻ ഒരു

💬 Comments

View all comments