Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
രസം ആണ്. "
" എന്നെ ഇവിടെ കൊണ്ടു പോകുവോ " ഒരു കൊച്ച് കുഞ്ഞിന്റെ ഭാവത്തിൽ അവൾ ചോദിച്ചു.
" പിന്നെന്താ കൊണ്ടു പോവാം " എന്നും പറഞ്ഞ് ഞാൻ അവളുടെ കവിളിൽ ഒന്ന് തലോടി. അവളുടെ മുഖം നൂറു വോൾട്ട് ബൾബ് പോലെ തെളിഞ്ഞു. പെട്ടന്ന് എന്തോ ആലോചിച്ചിട്ട് ആ മുഖം വാടി.
" പിന്നെ എന്ത് ഉണ്ടായി "
" പിന്നെ... ഞങ്ങൾ +2 ലേക്ക് ആയി, ഓണകാലം ഞാനും ശരത്തും ആയിരുന്നു കോഓർഡിനേറ്റർസ്. രാവിലെ പൂ ഒക്കെ വാങ്ങി വന്നപ്പോ ആണ് ഞാൻ അവളെ കണ്ടത്, സെറ്റ് സാരി ഉടുത്തു മുടി വട വെച്ച് കെട്ടി അതിൽ ചുറ്റി മുല്ലപ്പൂ വെച്ച് വലിയ ജിമിക്കി ഒക്കെ ഇട്ട് ഒരു കുറി ഒക്കെ ആയി നടന്നു വരുവാണ് എന്റെ പെണ്ണ്. ആദ്യമായി സാരി ഉടുക്കുന്നതിന്റെ ചമ്മലും പേടിയും നാണവും ഒക്കെ ആ മുഖത്ത് മിന്നി മറയുന്നുണ്ട്. മൊത്തത്തിൽ പറഞ്ഞാ അന്ന് താലം എടുക്കാൻ വന്നതിനു ശേഷം പെണ്ണിനെ ഇത്ര സുന്ദരിയായി ഇപ്പോഴാ കാണുന്നത്. ഞാൻ ഓരോന്ന് പറഞ്ഞ് പെണ്ണിന്റെ പുറകെ തന്നെ കൂടി. ക്ലാസിലെ എല്ലാം ഞങ്ങളെ നല്ല രീതിയിൽ വാരുന്നുണ്ട് അത് കൊണ്ട് തന്നേ എന്നെ അവൾ മൈൻഡ് ചെയ്യുന്നേ ഇല്ല, എങ്കിലും ഞാൻ അവളുടെ കൂടി തന്ന അങ്ങനെ നടന്നു. അന്ന് അവരുടെ തിരുവാതിര ഉണ്ടായിരുന്നു, എല്ലാരും ഓഡിറ്റോറിയത്തിൽ ആയിരുന്നു, പരുപാടി കഴിഞ്ഞ് ഡ്രസ്സ് മാറാൻ പോയ അവളെ പിടിച്ചു നിർത്തി സംസാരിക്കുന്ന ഇടയിൽ ആണ് മഴ പെയ്തത്, ഞങ്ങൾ
💬 Comments
View all comments