Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
ഓടി ഒരു ക്ലാസ്സ് റൂമിൽ കയറി. മഴ മൊത്തത്തിൽ നനഞ്ഞങ്ങനെ നിൽക്കുകയാണ് അവൾ വെള്ളം വീണ് നെറ്റിയിലെ ചന്ദനം ഒക്കെ കലങ്ങി ഒഴുകിട്ടുണ്ട്, ചുണ്ടിൽ ഒരു തുള്ളി വെള്ളം കെട്ടി നിൽക്കുന്നു ഞാൻ മുന്നോട്ട് ആഞ്ഞു അവൾ ഒന്ന് ഞെട്ടി, എന്നെ തടഞ്ഞു, എന്നാൽ ആ എതിർപ്പിന് ബലം പോരായിരുന്നു. ഞാൻ ആ ചെഞ്ചുണ്ടു കവർന്നു, ആദ്യ ചുംബനം "
" മതി, മതി 18+ ആണേൽ അവിടം കൊണ്ട് നിർത്തിക്കോ " അഞ്ചു ആണ്. അവളുടെ മുഖം നാണം കൊണ്ട് ചുവന്നിട്ടുണ്ട്. അവളുടെ നോട്ടവും ഭാവവും കണ്ട് എനിക്ക് ചിരി വന്നു.
" അന്ന് ഒരു ഉമ്മയിൽ നിർത്തിയോ " അവളിൽ ഒരു തരം കുസൃതി ചിരി ആണ്.
" അഹ് "
" പിന്നെ കൊറേ നിർത്തി, ചേട്ടായിടെ മുഖം കണ്ടാൽ അറിയാം, മുഖം മൊത്തത്തിൽ ചുവന്നിട്ടുണ്ട് "
" എനിക്ക് ഒരു താലി അവളുടെ കഴുത്തിൽ കെട്ടി എല്ലാം കൊണ്ടും സ്വന്തം ആക്കണം എന്നായിരുന്നു ആഗ്രഹം. അതിനു മുമ്പേ എല്ലാം കഴിഞ്ഞാൽ ഈ ആദ്യ രാത്രി എന്ന കൺസെപ്റ്റ് വെറുതെ ആവില്ലേ " ഞാൻ ഒന്ന് നിർത്തിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.
" അന്നത്തെ ആ സംഭവത്തിനു ശേഷം ഞങ്ങളുടെ ബന്ധം ഒന്നുടെ ദൃഡമായി, പ്രണയം വളർന്നത്തിനൊപ്പം കാലവും കടന്ന് പോയി ഞങ്ങൾ ഡിഗ്രിക്ക് ചേർന്നു, ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് തന്നെ കോളേജ് ലൈഫ് ആസ്വദിചു. കുട്ടിക്കളി മാറി ജീവിതം സീരിയസായി എടുത്ത സമയം, ഞാനും അവളും ഒരുമിച്ച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു,
💬 Comments
View all comments