Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
എടുത്തു നോക്കിയപ്പോ സമയം മൂന് അര കഴിഞ്ഞിരിക്കുന്നു. ഒന്ന് അഞ്ചു വിനെ വിളിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ ഈ സമത്ത് ഒക്കെ എങ്ങനെയാ. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം നേരം വെളുപ്പിച്ചു. രാവിലെ നേരത്തെ തന്നെ റെഡിയായി ഹോസ്പിറ്റലിലേക്ക് വെച്ച് പിടിച്ചു. അമ്മ കയ്യ് വയ്യാത്തത് അല്ലേ പോണ്ട എന്നൊക്ക പറഞ്ഞെങ്കിലും ഞാൻ അത് കേൾക്കാൻ നിന്നില്ല.
ഒരു ഫ്ലവർഷോപ്പിൽ നിന്ന് ഒരു കെട്ട് ചുവന്ന റോസാ പൂവ് ഒക്കെ വാങ്ങി ഞാൻ ഹോസ്പിറ്റലിലേക്ക് ചെന്നു.
" നിന്റെ ഡിസ്ചാർജ് കഴിഞ്ഞതല്ലേ വീണ്ടും കൈ മുറിച്ചോ " ചിരിയോടെ ഉള്ള ചോദ്യം കെട്ടാണ് നോക്കിയത്, ഞങ്ങളുടെ നേഴ്‌സ്. അവരെ ചിരിച്ചു കാണുന്നത് തന്നെ അപൂർവം ആണ്, പുള്ളിക്കാരി ഡൂട്ടി കഴിഞ്ഞു പോകാൻ പോകുവാണെന്നു തോന്നുന്നു, ചുരിദാർ ആണ് വേഷം.
" ഞാൻ നമ്മുടെ അഞ്ചുവിനെ കാണാൻ വന്നതാ, ഇന്ന് അവളുടെ സർജറി അല്ലേ? " ഞാൻ അത് പറഞ്ഞപ്പോൾ അവരുടെ മുഖം ഒന്ന് വാടി.
" എടാ, ഇന്നലെ രാത്രി അവളുടെ അസുഖം കൂടി, വെളുപ്പിന് ഒരു മൂന് അര ഒക്കെ ആകാറായി കാണും....
ഒരല്പം മുമ്പ് ആണ് ഫോര്മാലിറ്റി ഒക്കെ തീർത്ത് ബോഡിയുമായി അവളുടെ പാരൻസ് പോയത്. "
വേറെ ഏതോ ലോകത്ത് എന്നപോലെ ആണ് ഞാൻ ആ വാക്കുകൾ കേട്ടത്, ഞാൻ യാന്ത്രികമായി തിരിഞ്ഞു നടന്നു, ബൈക്ക് എടുത്ത് എങ്ങോട്ട് എന്നറിയാതെ വെച്ചു പിടിച്ചു, മൂക്കൻ കുന്നിൽ ആണ് എത്തി പെട്ടത്. ഞാൻ ഇറങ്ങി ആ പാറ പുറത്ത് ഇരുന്ന് ഒരുപാട് നേരം
💬 Comments
View all comments