0%

Chapter Title : ?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 245

ഇല്ലാണ്ടാക്കണം. അതായിരുന്നു ലക്ഷ്യം. മുൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. വെളിയിൽ തന്നെ ഉണ്ടായിരുന്നു നാട്ടുകാര് ഓമന പേരിട്ട് വിളിക്കുന്ന കാലൻ. ktm rc 390 എന്നോടൊപ്പം ഇതും ഇല്ലാതാവണം. അന്ന് ചേച്ചിക്കും എനിക്കും ഒരേപോലെ ഇഷ്ട്ടപ്പെട്ട ഒരു വണ്ടി നോക്കി വച്ചതാ. അപ്പളാ അവൾക്ക് ഇഷ്ട്ടപ്പെട്ട വണ്ടി ഇതാണെന്നും ഇത് തന്നെ അപ്പു വാങ്ങിയ മതീന്നും അവള് പറഞ്ഞത്. അന്നാദ്യമായി ചേച്ചിയെ ധിക്കരിച്ച് വാങ്ങിയതാ ഈ കാലനെ. അവൾടെ ഓർമ്മക്കായി ഒന്നും വേണ്ട. വണ്ടി ഒരുട്ടി റോഡിലേക്കിറക്കി. അവളില്ലാണ്ട് ആദ്യയിട്ടാ ഇത്‌ ഓടിക്കുന്നെ. ഇതിന്റെ പിന്നില് ചേച്ചിയോ പപ്പുവോ കേറിട്ടില്ലാ. അവൾക്ക് മാത്രമായിരുന്നു ഇതിന്റെ പിൻസീറ്റ്. എപ്പളത്തെ കാലും speed കൂട്ടി തന്നെ ഓടിച്ചു. എത്രയും വേഗം ഏതേലും വണ്ടിക്കിടയിൽ കേറണം. വണ്ടിയോടിക്കുന്നതിനിടയിൽ പലരുടെയും ശബ്‌ദം കാത് തുളച്ചു കേറി. പലരുടെയും മുഖം കണ്ണിൽ മിന്നി മാഞ്ഞു. കണ്ണൊന്ന് അടച്ചു തുറന്നു. ഇപ്പൊ എന്റെ മുന്നിൽ കാലൻ ഒരു ലോറിയുടെ രൂപത്തിൽ. വീണ്ടും കണ്ണുകൾ അടച്ചു. വേണ്ട വേണ്ടാന്ന് ചെവിക്കുള്ളിൽ ഇരുന്ന് ആരോ പറയുമ്പോലെ. രണ്ട് കൈ കൊണ്ട് ചെവിയും പൊത്തി. മരണത്തിലേക്ക്.....

"കുഞ്ചു............................."

അവസാനനിമിഷം കണ്ണുകൾ കൂമ്പി അടയുമ്പോൾ ഞാൻ എന്റെ മുന്നിൽ കണ്ടത് വേറേതോ രണ്ട് മാന്പേട കണ്ണുകൾ. ആ കണ്ണുകളിൽ ഞാൻ കണ്ടത് ചെയ്ത് തീർക്കേണ്ട ഒരുപാട് ആഗ്രഹങ്ങൾ. അവസാന നിമിഷം വിരലുകൾ പതിയെ അനക്കാൻ ശ്രമിച്ചു. പക്ഷെ ആയില്ല. പൂർണമായും കണ്ണ് അടഞ്ഞു. കണ്ണടയും മുന്നേ രക്തത്തിൽ കുളിച്ച ആ കണ്ണ് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ പറയുന്ന പോലെ.........

3

💬 Comments

View all comments