0%

Chapter Title : ?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 247

മാസങ്ങൾക്ക് ശേഷം..........

"ഹലോ അപ്പുവിന്റെ ചേച്ചിയല്ലേ??"

"അഹ് സിസ്റ്റർ."

"ഇത്രയും നാള് പ്രാർഥിച്ചതിന് അർത്ഥം ഉണ്ടായി. അപ്പു കണ്ണ് തുറന്നു."

"ദേവി. സിസ്റ്റർ എനിക്കൊന്ന് കാണാൻ??"

"ഡോക്ടർ പറഞ്ഞിട്ടില്ല. ഒരര മണിക്കൂർ കഴിയട്ടെ."

അത്രയും പറഞ്ഞ് അവർ ICU വിന് ഉള്ളിലേക്ക് പോയി.

"അമ്മു."

അവൾ തിരിഞ്ഞു നോക്കി. പപ്പു ആണ്.

"പപ്പു അവൻ കണ്ണ് തുറന്നു. എന്റെ മോനൂ കണ്ണ് തുറന്നു."

"ഈശ്വരാ. എന്നിട്ടവനെ നീ കണ്ടോ??"

"ഇല്ല വിളിക്കാന്ന് പറഞ്ഞു."

വീണ്ടും സമയം യുഗം പോലെ അവർ തള്ളി നീക്കി. കഴിഞ്ഞ മൂന്ന് മാസം തീ തിന്നുവായിരുന്നു അവർ. ഊണും ഉറക്കവും ഇല്ലാണ്ട് ഉള്ളുരുകി പ്രാര്ഥിക്കുവായിരുന്നു. തന്റെ അനിയന് ആക്‌സിഡന്റ് പറ്റിയന്നും ഹോസ്പിറ്റലിലേക്ക് എത്തിച്ചു എന്നും ആരോ പാതിരാത്രി വിളിച്ചു പറഞ്ഞപ്പോ ചങ്ങ് പൊട്ടി ഓടുവായിരുന്നു ആ ചേച്ചി. തന്റെ പൊന്നനുജന് ഒന്നും വരുത്തരുതെ ദേവി എന്ന പ്രാർത്ഥനയുമായി.

"ഒരാൾക്ക് അപ്പുനെ കേറി കാണട്ടോ."

അത് വരെ പപ്പുവിന്റെ തോളിൽ ചാരി ചെറുമയക്കത്തിൽ ആയിരുന്ന അമ്മു സിസ്റ്ററിന്റെ ശബ്‌ദം കേട്ടതും ഞെട്ടി എഴുന്നേറ്റു.

"പോയി കാണ് അമ്മു."

തിടുക്കത്തിൽ അവൾ ICU വിന് ഉള്ളിലേക്ക് ഓടി.

ചുറ്റും പുകപടലം മാത്രം. ഒന്നും നേരെ കാണാൻ വയ്യ. ആരൊക്കെയോ ചുറ്റും നടക്കുന്നുണ്ട്. മുഖവും വ്യക്തമല്ല. എല്ലാരുടെയും വേഷം വെള്ളയും വെള്ളയും ആണ്. അരുടേക്കെയോ ശബ്‌ദം കേൾക്കുന്നുണ്ട്. ഇനി ഇത്‌ സ്വർഗം വല്ലതും ആണോ. ഏയ് സ്വർഗം ആണേ ദൈവങ്ങളൊക്കെ കാണോലോ?? പിന്നെ ഇത് ഏതാ സ്ഥലം?? ഏതായാലും ഒന്നുറപ്പായി ഞാൻ മരിച്ചു.

"മോനൂ............"

എഹ് ഇതെന്റെ

💬 Comments

View all comments