0%

Chapter Title : ഹൃദയത്തിന്റെ ഭാഷ 4

Author : kkstories Read All Parts 173

വച്ചിരുന്ന അക്ഷരങ്ങൾ!. ഞാൻ ഇതിനു മുന്മ്പും ആ കാറ് കണ്ടിട്ടുണ്ട്, ആ അക്ഷരങ്ങൾ എന്റെ കണ്മുന്നിലെന്നപോലെ തെളിഞ്ഞ് നിൽക്കുന്നുണ്ട്. ഒർമ്മകൾക്കുള്ളി ലെവിടെയൊ അത്രയെളുപ്പം തിരിച്ചെടുക്കാനാകാത്ത ദൂരത്തിൽ കരിമ്പടം പുതച്ച് കിടക്കുന്നുണ്ടവ. ഫോൺ റിംഗ് കേട്ടാണ് ഉണർന്നത്. എപ്പോഴാണ് ഞാൻ ഉറങ്ങിയെതെന്നുപോലും ഓർമ്മയില്ല. കണ്ണുകൾ തിരുമ്മിയടച്ച്തുറന്ന് മൊബൈലെടുത്ത് നോക്കിയപ്പോൾ ദേവരാജൻ സാർ. കാൾ അറ്റന്റ് ചെയ്ത് ചെവിയിലേക്കു വയ്ക്കുന്നതിനു മുൻപുതന്നെ അദ്ദേഹം വിശേഷങ്ങൾ ആരാഞ്ഞുതുടങ്ങി.ഇന്ന് ലീവാണെന്നും ഗസ്റ്റ് ഹൗസിലേക്ക് വന്നാൽ അൽപ്പനേരം സംസാരിച്ചിരിക ്കാമെന്നും പറഞ്ഞു. നഷ്ടപ്പെട്ട തെളിവുകളെക്കുറിച്ച് അദ്ദേഹത്തോട് പറയുവാൻ ആഞ്ഞപ്പോഴാണ് ഞാൻ ഓർത്തത് ആ തെളിവുകൾ!. അതെക്കുറിച്ച് ഞാൻ അല്ലാതെ ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ മനസ്സറിഞ്ഞ് വിശ്വസിച്ച സാഹിത്യകാരന്റെ മുഖംമൂടിവച്ച ഇദ്ദേഹത്തോട് മാത്രമായിരുന്നല്ലൊ?!. അതും ഉയർന്ന റാങ്കിലുള്ള ഒരു പോലിസുകാരൻ എന്ന പരിഗണവച്ച് ആ കേസിന് എന്തങ്കിലുമൊരു നീതികിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്. അന്ന് ആ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വിമുഖതക്കാട്ടി ലാബ് ട്ടെസ്റ്റിനയച്ച സാമ്പിളുകളുടെ റിസൾട്ട് വരുന്നതുവരെ കാത്തിരിക്കുവാൻ അയാൾ പറഞ്ഞപ്പോഴെ ഞാൻ സംശയിക്കേണ്ടിയി രുന്നു. മറുത്തൊന്നും പറയാതെ കാൾ കട്ടുചെയ്ത് ഈർഷ്യത്തോടെ മൊബൈൽ വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ ചിന്തിച്ചു. "ഏതോ ഒരു നൂറ്റാണ്ടിലെ ഇരുളടഞ്ഞ ഒരു വൻക്കരയിൽ വച്ച് പരിണാമത്തിന്റെ മധ്യത്തിൽ നിന്നും പൂർണ്ണതയിലെത്താതെ പോയൊരു സ്പീഷീസാണ് മനുഷ്യൻ!. ചിരിച്ചുകൊണ്ട് ചതിക്കുവാനും. കൂടെനിന്ന് കഴുത്തറക്കുവാനും മുനുഷ്യർക്കല്ലാ തെ മറ്റേത് ജീവിക്കാണ് ‌സാധ്യമാകുക?!." സിനി ഒരു വിലാപം എന്നതിലുപരി എന്നിലൊരു വാശിയായി പരിണമിച്ചു. ഒരു അവസാനശ്രമം എന്ന നിലയിൽ സ്റ്റോറൂമിന്റെ മൂലയിൽ ഉപേക്ഷിച്ച എന്റെ റഫറൻസ് ബുക്കുകൾ ഓരോന്നായി ഞാൻ പരതി.

💬 Comments

View all comments