0%

Chapter Title : ഹൃദയത്തിന്റെ ഭാഷ 4

Author : kkstories Read All Parts 173

ഒരുപാട് നേരത്തെ പ്രയത്നങ്ങൾക്കൊടുവിൽ അതിൽ നിന്നും കിട്ടിയ ഏതാനും വിവരങ്ങളും ഓർമ്മയിൽ സൂക്ഷിച്ച ചില തെളിവുകളും കൂട്ടിക്കെട്ടി ചാവേറിലൂടെ പൊതുജനമധ്യത്തിലേക്ക് സിനിയുടെ ഘാതകരെ ഇറക്കിവിടുവാൻ ഞാൻ തീരുമാനിച്ചു. ഒരു ഇടിമുഴക്കത്തോടെ മഴ കനത്തു. പെട്ടന്നാണ് ഓർമ്മകളിലേക്ക് റീഗലിനെ കണ്ട ആ നശിയച്ച രാത്രിയെത്തിയത്. ഓർമ്മകൾ അങ്ങനെയാണ്. ഒരു കൊള്ളിയാൻ വെട്ടമെന്നപോലെ നിനച്ചിരിക്കാത്ത നേരത്ത് നമ്മെ കാഴ്ച്ചക്കാരനാക്കി കടന്നുപോകും. അതിൽ നമുക്കുള്ള പുതിയ വാതായനങ്ങൾ തുറന്നിട്ടുണ്ടാകും. ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നുമാത്രം. അവൾ എന്റെ കാറിന് മുന്നിലെത്തുന്നതിന് ഏതാനും മുൻപ് റോഡരുകിലായി ഒരു വെളുത്ത മാരുതി കാർ നിർത്തിയിട്ടിരുന്നു. അവൾ എന്റെ കാറിൽ കയറിയപ്പോൾ ഞങ്ങൾക്കരുകിൽ നിറുത്തി ''മുതുമഴയത്ത് നടുറോഡില് കിടന്ന് ശൃംഗരിക്കാതെ വല്ല ലോഡ്ജിലും പോയി കൂട് അണ്ണാ!'' എന്ന് കളിയാക്കിയ മനുഷ്യൻ മഴയെപകുത്ത് ‌ ഓടിച്ച് മറഞ്ഞതും അതേ മാരുതികാറിലായിരുന്നു. എന്റെ ഡയറിയുമായി റീഗൽ പോയത് അതെ വാഹനത്തിലല്ലെ?!. ഒരു ഞെട്ടലോടെ ഞാൻ നിലവിളിച്ചുപോയി. st K co അത് സ്റ്റാർലിൻ & കൈമൾ കമ്പനിയുടെ ചുരുക്കെഴുത്തല്ലെ?!. കേരളമൊട്ടുക്ക് ബിസിനസ് സൃംഗലകളുള്ള പത്തനാപുരത്തെ അൽപ്പന്മാർ!. സിനിയുടെ അരുംകൊലയ്ക്ക് ഉത്തരം നൽകേണ്ടവർ!. എത്ര വിദഗ്ദ്ധമായിട്ടാണ് അവർ എന്നെ കബളിപ്പിച്ച് തെളിവുകളുമായി കടന്നുകളഞ്ഞത്. പ്രതിയായി ചൂണ്ടയിൽ കൊരുത്ത് ഇട്ടുകൊടുത്ത ബംഗാളുകാരന്റെ അതേ നാട്ടിൽ എനിക്കൊരു സുഹൃത്തിനെ കണ്ടെത്തി എന്റെ ജോലി നഷ്ടപ്പെടുത്തി അതേ സ്ഥാനത്ത് അവളെ കൊണ്ടുവന്നിരുത്തി അവൾക്ക് എന്റെ വീട്ടിൽ അനായാസം കയറിപറ്റുവാൻ കഴിയുമെന്ന് അവർക്കുറപ്പുണ്ട ായിരുന്നിരിക്കണം. ഒരു മഴയുള്ള രാത്രിയിൽ ദേവരാജൻ എന്ന ഇരുമുഖനെക്കൊണ്ട് ചട്ടംക്കെട്ടിച്ച് ഞാൻ വരുന്ന സമയം കൃത്യമായളന്ന് ‌ അവളെ എന്റെ കാറിനുമുൻപിലേക്ക് പറഞ്ഞുവിട്ടു.

💬 Comments

View all comments