Chapter Title : ഹൃദ്യം 1 [മണവാളൻ]
മുഖത്ത് ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ ഉള്ള ആകാംഷ ഉണ്ട്
"ഡാ നീ നിന്ന് തത്തികളിക്കാതെ കാര്യം പറ"
" ഡീ .. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവാടി , നമുക്ക് ഒന്നിച്ചൂടെ.."
ഇത്രെയും ഞാൻ പറഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു പക്ഷെ അവളുടെ മുഖത്ത് ചെറിയ ഒരു ദേശ്യം ഉള്ളത് പോലെ എനിക്ക് തോന്നി .
"ഡാ ഇത് നമ്മുക്ക് പിന്നെ സംസാരിക്കാം , നീ വന്നേ..."
അവള് ഇത്തിരി കനത്തിൽ പറഞ്ഞു തിരിഞ്ഞ് നടന്നു .
എന്തായാലും ഇപ്പൊ ഒരു കാര്യത്തിൽ തീരുമാനം ആയി ഒള്ള സമാധാനം കൂടി പോയിക്കിട്ടി.
അന്നത്തെ പരിപാടിക്ക് മുഴുവൻ ഒരു യന്ത്രം കണക്കെ നിന്ന് കൊടുത്ത് , തിരികെ വീട്ടിൽ വന്നു. അവളും എൻ്റെ ഒപ്പം ആണ് വന്നതെങ്കിലും ഞങൾ ഒന്നും തന്നെ മിണ്ടിയിരുന്നില്ല .
ഞാൻ നേരെ വീട്ടിൽ ചെന്ന് , നേരെ ടെറസിൽ കേറി , അവിടെ എനിക്ക് ഒരു ഇരിപ്പിടം ഉണ്ട് സങ്കടം വന്നാലും സന്തോഷം വന്നാലും ഞാൻ വന്ന് ഇരിക്കുന്ന ഇടം ആണ്. എൻ്റെ മനസ്സ് ശാന്തം ആക്കാൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം.
നേരം ഇരുട്ടി വരുന്നുണ്ട്. ഞാൻ ഇപ്പോഴും ചിന്നുവും ആയിട്ടുള്ള ഓരോ നിമിഷവും ഇങ്ങനെ ഓർത്തിരിക്കുവാണ്.
പുറകിൽ നിന്നും ആരോ തോണ്ടി വിളിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിൽ എത്തിയത്. ചിന്നു ആയിരുന്നു.
അവൾ ആണെന്ന് അറിഞ്ഞതും ഞാൻ തിരിഞ്ഞ് വീണ്ടും ദൂരേക്ക് നോക്കി ഇരുന്നു. അവൾ എൻ്റെ അടുത്ത് എന്നോട് ചേർന്ന് തന്നെ ഇരുന്ന്
"ഡാ" . ഞാൻ അനങ്ങിയില്ല . "ഡാ....."
"ഉം" ഞാൻ ഒന്ന് മൂളി
"മുഖത്ത് നോക്കടാ " ഞാൻ മടിച്ച് മടിച്ച് നോക്കി , അവള് എന്നെ നോക്കി ചിരിക്കുവാണ്. പെട്ടെന്ന് ഒരു കലിപ് മോട് ആയി
"നീ എന്തിവാടാ ഇന്ന് എന്നോട് പറഞ്ഞത്"
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്ന്
"ഇങ്ങോട്ട് നോക്കടാ മരപ്പട്ടി , നീ ഇന്ന് സ്കൂളിൽ വെച്ച് എന്നോട് എന്താ പറഞ്ഞേന്ന്"
"നിന്നെ
💬 Comments
View all comments