Chapter Title : ഹൃദ്യം 1 [മണവാളൻ]
ഇഷ്ടം ആണെന്ന്" ഞാൻ പതിഞ്ഞ സ്വരത്തിൽ തല താഴ്ത്തി ഇരുന്ന് തന്നെ പറഞ്ഞു
"ആഹ് അത് തന്നാ എനിക്കും പറയാൻ ഉള്ളത്" അവളും അതേ ടൂണിൽ തിരിച്ച് പറഞ്ഞു
ഞാൻ ഒന്ന് ഞെട്ടി എങ്കിലും ഒന്നും മനസ്സിലാകാത്ത രീതിയിൽ അവളെ ഒന്ന് നോക്കി , പെണ്ണും നാണം കൊണ്ട് തല താഴ്ത്തി ഇരിക്കുവാ
"എന്തോന്ന്?" അമ്പരപ്പ് മാറാതെ ഞാൻ ചോദിച്ചു
"എടാ പൊട്ടാ എനിക്കും നിന്നെ ഇഷ്ടം ആണെന്ന്"
നിലാവ് പോലെ എൻ്റെ മുഖം തെളിഞ്ഞു , സന്തോഷത്തിൻ്റെ എക്സ്ട്രീം ലെവലിൽ ചുരുങ്ങിയ നേരം കൊണ്ട് ഞാൻ എത്തിയിരുന്നു , പക്ഷെ അതിനു അധികം ആയുസ്സ് ഇല്ലായിരുന്നു.
" കൂയി... ഡാ..."
ഞങ്ങൾ രണ്ടും ഞെട്ടി അങ്ങോട്ട് നോക്കി ഞങ്ങളെയും നോക്കി ചിരിച്ചോണ്ട് നിക്കുന്ന അനൂ ചേച്ചിയും എൻ്റെ പുന്നാര അനിയത്തിയും , ചേച്ചിടെ വീടിൻ്റെ ടെറസിൽ.
അനു ചേച്ചി ഞങ്ങൾടെ അയൽക്കാരി ആണ് , കോളജ് ലക്ചറർ കൂടി ആണ്. അവിവാഹിത .
" ഇങ്ങ് പൊരു രണ്ടും ഞങൾ എല്ലാം കണ്ട് , ബാ ബാ വേഗം വാ" . ശെരിക്കും പെട്ട് ഇനി നിന്ന് പരുങ്ങിയാൽ പണി പാളും എന്ന തോന്നിയത് കൊണ്ട് ഞങൾ രണ്ടും കല്പിച്ച് അങ്ങോട്ട് ചെന്നു.
"ഡീ അച്ചുവേ... ദേണ്ടടി കാമുകനും കാമുകിയും വരുന്നു, ദേ അവൾടെ നാണം നോക്കിക്കേ" അനു ചേച്ചി അച്ചുനോട് എന്ന പോലെ പറഞ്ഞു , ഞങ്ങളെ നോക്കി ആക്കി ചിരിക്കുവാ.
" എന്ന് തുടങ്ങി മക്കൾക് ഈ സൂക്കേട് .."
ഞാൻ ഒന്നും മിണ്ടിയില്ല ,എന്ത് പറയണം എന്നും അറിയില്ല
" മതി തത്തികളിച്ചത് , നിങ്ങൾ ആയി നിങ്ങൾടെ പാടായി , പക്ഷെ Be careful"?
എന്ന് പറഞ്ഞു ഒരു അളിഞ്ഞ ചിരിയും പാസ്സ് ആക്കി ചേച്ചി താഴേക്ക് പോയി
"ടപെ" എന്നൊരു സൗണ്ടും "അമ്മേ " എന്നൊരു വിളിയും ആരും പേടിക്കണ്ട , അച്ചുൻ്റെ കൈ എൻ്റെ പുറം തഴുകി പോയതാണ്.
"എന്നാലും എടാ ചേട്ടാ നിനക്ക് എന്നോടെങ്കിലും ഒന്ന് പറയാൻ
💬 Comments
View all comments