Chapter Title : ഹൃദ്യം 1 [മണവാളൻ]
, അനു ചേച്ചിടെ കാര്യവും , പക്ഷെ അവർക്ക് അത് അറിയർന്ന് എന്നോട് പറയാതിരുന്നത, പിന്നെ അച്ഛനെയും വിളിച്ച് സംസാരിച്ച് നേരെ റൂമിൽ പോയി കിടന്നു
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ ഒരു കിലുക്കം കേട്ടു അച്ചുവാണെന്ന് കരുതി നോക്കി , ചിന്നുവായിരുന്ന് ഞാൻ കേടക്കുന്നതും നോക്കി നിക്കുവാണ്.
" എന്താടി "
" ഓ നിന്നെ ഒന്ന് കാണാൻ വന്നതാ എങ്ങനെ ഉണ്ടായിരുന്നു കോളജ് ഒക്കെ"
അവളോടും പറഞ്ഞു ഇന്നത്തെ വിശേഷം മുഴുവൻ , എന്നിട്ട് അവള് എന്നോട് ചേർന്നിരുന്ന് എൻ്റെ തോളിൽ തല ചായ്ച്ച് കൈകൾ കോർത്ത് ഇരുന്ന്
"ഡാ .." "ഉം.." "നാളെ എന്നെ പാലായിൽ കൊണ്ട് വിടും എന്ന അച്ഛൻ പറയുന്നത് , ഞാൻ പോണോടാ."
"പിന്നെ പോകാതെ ഒരു വർഷത്തെ കാര്യം , നീ പോ പിന്നെ കാണണം എന്ന് തോന്നുമ്പോൾ നീ എങ്ങനെ എങ്കിലും ഒരു മെസ്സേജ് അയച്ചാൽ മതി , പിറ്റേന്ന് ഞാൻ അവിടെ കാണും"
ഇത്തിരി വിഷമിച്ച് ആണെങ്കിലും അത് പുറത്ത് കാട്ടാതെ ഞാൻ പറഞ്ഞു.
ഞങ്ങൾ കുറച്ച് നേരം ഒന്നും മിണ്ടിയില്ല
അവള് കട്ടിലിൽ നിന്നും എഴുന്നേറ്റു "ശരിയെട ഞാൻ പോവാ " അവള് നടക്കാൻ തിരിയുകയും ഞാൻ കയ്യിൽ കേറി പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ച് ഞാൻ കെട്ടിപ്പിടിച്ചു.
എൻ്റെ അധരങ്ങൾ പതിയെ അവളി ലേക്ക് അമർന്നു. എത്ര നേരം അത് തുടർന്നു എന്ന് അറിയില്ല , റൂമിൻ്റെ അടുത്ത് ആരോ വരുന്ന ശബ്ദം കേട്ട് ഞങൾ അടർന്നു മാറി
" രണ്ടിൻ്റെയും യാത്ര പറച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ മനുഷ്യൻ കാവൽ നിന്ന് മടുത്ത്" അച്ചു ആയിരുന്നു
ഞങ്ങളുടെ കാവൽ മാലാഖ അവളാണ്. അതും ആഴ്ച കൂലിയിൽ , 2 ഡയറി മിൽക്ക്
പിന്നെ അധികം നേരം നിൽക്കാതെ അവള് വീട്ടിലേക്ക് പോയി.
അന്ന് മുഴുവൻ അവള് പോകുന്നതിൻ്റെ വിഷമത്തിൽ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. അത്താഴം കഴിക്കാൻ അച്ചു വന്നു വിളിച്ചെങ്കിലും ഞാൻ പോയില്ല അങ്ങനെ എപ്പോഴോ ഉറങ്ങി പോയി . .
💬 Comments
View all comments