Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 1 [വിനയൻ]
പിന്നെ കുറച്ചു വർത്തമാന കാലവും വർത്തമാന കാലത്തേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം എൻ്റെ ഭൂത കാലവും അപ്പോഴത്തെ രീതികളും ജീവിതവും പ്രകൃതിയും കൃത്യതയുള്ള കാലാവസ്ഥയും ഒക്കെയാണ് ...........
സൈഡ് സീറ്റിൽ ഇരുന്ന അവൻ പഴയ കര്യ ങ്ങൾ ഓരോന്ന് ഓർത്തു കൊണ്ട് ചെറു മയക്ക ത്തിലേക്ക് പതിയെ വഴുതി വീണു ........... വളവും തിരിവും കുന്നും മലയും യഥേഷ്ടം ഉള്ള റൂട്ട് ആയി രുന്നു അത് .......... ദൂരം കുറവാണ് എങ്കിലും ഒരു മണിക്കൂർ കഴിയും അവിടെ എത്താൻ എന്നാണ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ പറഞ്ഞത് .......
മുമ്പ് ഞാൻ കുട്ടി ആയിരുന്നപ്പോൾ രണ്ട് മൂന്ന് തവണ അമ്മയൊന്നിച്ച് പോയിട്ടുണ്ട് കുന്നം പാറയിലെ ലെതിക ചെറിയമ്മയുടെ വീട്ടിലേക്ക് ! അവസാന മായി ഞാൻ പോയത് ഒൻപതിൽ പഠിക്കുമ്പോൾ വെക്കേഷൻ സമയത്ത് ആണ് ........... അന്നും അമ്മയുടെ കൂടെ ആയിരുന്നു പോയത് രണ്ടു ദിവസം അവിടെ നിന്ന് രണ്ടാമത്തെ ദിവസം അമ്മയൊന്നിച്ച് തറവാട്ടിലേക്ക് തിരികെ പോയി ............
അവിടെ നല്ല രസമായിരുന്നു ചെറിയമ്മയും ചെറിയ ച്ചനും ഉണ്ണി കുട്ടനും ആടും പശുവും കോഴിയും മുയലും ഒക്കെ ആയിട്ട് നല്ല രസം ആയിരു ന്നു .......... ഇന്ന് ആദ്യമായാണ് ഞാൻ ചെറിയമ്മ യുടെ വീട്ടിലേക്ക് തനിച്ച് പോകുന്ന ത് .......... അതിനു കാരണം കോളേജിലേക്ക് എനിക്ക് അഡ്മിഷൻ കിട്ടിയത് ചെറിയമ്മയുടെ വീട്ടിന് അടുത്തുള്ള കോളേജിൽ ആണ് ഇനി എൻ്റെ കോളേജ് ജീവിതം തുടങ്ങുന്നത് ചെറിയമ്മയുടെ വീട്ടിൽ നിന്ന് ആണ് ...........
ചെറിയച്ഛന് ടൗണിൽ ഒരു ചെറിയ സ്കൂട്ടർ വർക്ക്
💬 Comments
View all comments