Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]
ഈ കഥ വായിക്കുന്നതിനു മുൻപായി ഒരു ചെറിയ ആമുഖം...
"നിലവിൽ എഴുതിക്കൊണ്ടിരിക്കുന്ന കഥകൾ പൂർത്തിയാക്കിയിട്ട് പോരേ പുതിയതൊന്ന് എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. സത്യത്തിൽ, ഞാനും അങ്ങനെ തന്നെയാണ് കരുതിയത്.
പക്ഷേ, കുറച്ചു നാളുകളായി ഈയൊരു കഥ എന്റെ മനസ്സിൽ ഇങ്ങനെ കിടന്ന് വിങ്ങുകയാണ്. ഇതൊന്ന് അക്ഷരങ്ങളിലേക്ക് പകർത്തിയില്ലെങ്കിൽ മറ്റൊന്നും എഴുതാൻ എനിക്ക് കഴിയില്ല എന്ന് തോന്നി.
അതുകൊണ്ടുതന്നെ, എല്ലാവരും ഇത് വായിക്കണം എന്ന് ഞാൻ നിർബന്ധിക്കില്ല. പൂർണ്ണമായും എന്റെയൊരു ആത്മസംതൃപ്തിക്ക് വേണ്ടി മാത്രം എഴുതുന്ന ഒന്നാണിത്; അതൊരു ചെറിയ കഥയായി ഒതുക്കാനാണ് നിലവിലെ ഉദ്ദേശം.
ഇതൊരുപക്ഷേ ഞാൻ തുടർന്നെന്ന് വരില്ല, എന്റെ ഓരോ നേരത്തെ തോന്നലുകൾ പോലെയിരിക്കും ഇതിന്റെ ഭാവി. എന്റെ ഈ വട്ടുചിന്തകളിലേക്ക് നിങ്ങളെ വെറുതെ വലിച്ചിഴച്ച് അവസാനം ഞാൻ തന്നെ കുറ്റക്കാരനാകാൻ ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട്, വായിക്കുന്നവർ യാതൊരു മുൻവിധികളുമില്ലാതെ ഈ കഥയെ സമീപിക്കുക. ഇനി വായിച്ചില്ലെങ്കിലും കുഴപ്പമില്ല..... 🫂"
ബസിന്റെ വിൻഡോ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു തനു എന്ന തൻവിക....
പുറത്ത് ഇടവപാതിയുടെ ഭാരം നിറഞ്ഞ ആകാശം കറുത്തിരുണ്ടു കവിഞ്ഞൊഴുകുകയായിരുന്നു. ആർത്തലച്ചുവീഴുന്ന മഴത്തുള്ളികൾ ബസിന്റെ ചില്ലുകളിൽ തട്ടി ചിതറിത്തെറിക്കുന്നുണ്ട്.....
ഇടയ്ക്കിടെ അടിച്ചുവീശുന്ന തണുത്ത കാറ്റിലൂടെ മഴവെള്ളം അവളുടെ മുഖത്തേക്ക് നേരിയതായി വീഴുന്നുണ്ട്. തണുപ്പ് അരിച്ചിറങ്ങുമ്പോഴും ആ ഗ്ലാസ്സ് വലിച്ചടയ്ക്കാൻ അവൾക്ക് തോന്നിയില്ല.
മണ്ണിലേക്ക് പെയ്തിറങ്ങുന്ന മഴയുടെ വല്ലാത്തൊരു ഗന്ധവും, ടയറുകൾ വെള്ളം തെറിപ്പിച്ചു പായുന്ന ശബ്ദവും അവൾ ശരിക്കും ആസ്വദിക്കുകയായിരുന്നു.....
ബസ് പാലക്കാടിന്റെ അതിർത്തികളിലേക്ക് കടന്നതോടെ ജനാലയ്ക്കൽ നിന്നുള്ള കാഴ്ചകൾക്ക് കൂടുതൽ മിഴിവേകി.
പാലക്കാടിന്റെ തനതായ പച്ചപ്പ് മഴയത്ത് കൂടുതൽ സുന്ദരിയായിരിക്കുന്നു. കണ്ണെത്താ
💬 Comments
View all comments