0%

Chapter Title : ഇക്കാന്റെ പാത്തൂസ് 1 ★ അൻസിയ ★

Author : അൻസിയ Read All Parts 65806

എണീറ്റ്‌ പോകരുത്..."

"ഇല്ല..."

പാത്തു കിടന്നതും നവാസ് റൂമിലെ ലൈറ്റ് ഓഫ് ചെയ്തു അരികിലുള്ള ചെറിയ കട്ടിലിൽ കയറി കിടന്നു... അരണ്ട വെളിച്ചത്തിൽ അവന് പാത്തുനെ കാണാമായിരുന്നു....
രാവിലെ ആറ് മണിക്ക് നഴ്സ് വന്നപ്പോഴാണ് ഇരുവരും എണീറ്റത്...
കഴിക്കാനുള്ള ഗുളികകൾ എടുത്ത് കൊടുത്ത് നഴ്‌സ് പോയപ്പോ നവാസ് ആദ്യം പോയി മുഖമെല്ലാം കഴുകി വന്നു ... ഇന്ന് പാത്തു നെ ബാത്റൂമിലെക്ക് കൊണ്ടു പോവുമ്പോ ഇന്നലെ ഉണ്ടായിരുന്ന ചടപ്പ് ഇന്നില്ലായിരുന്നു... അവൾക്കും അതേ പോലെ തന്നെ ആയിരുന്നു.... അര മണിക്കൂർ എടുത്തു അവളുടെ എല്ലാം കഴിയാൻ...

"ചായ വാങ്ങി വരാം എന്നിട്ട് കഴിക്കാം ഗുളിക..."

അവളത് കേട്ട് തലയാട്ടി... അവളുടെ ബുദ്ധിമുട്ട് അടിവസ്ത്രങ്ങൾ മറാത്തത് ആയിരുന്നു.. ഇന്നലെ ഇട്ട പാന്റിയും ബ്രായും ആണ് നാറി കാണുമിപ്പോ... വീട്ടിൽ നിന്നും കൊണ്ടു വന്ന കവർ ആ മൂലക്ക് ഇരിക്കുന്നത് അവൾ കണ്ടു... അങ്ങോട്ട് പോയി എടുക്കാൻ പറ്റില്ലെന്ന് അവൾക്ക് തോന്നി... എന്തായാലും ഇക്കാ വരട്ടെന്ന് അവൾ ഉറപ്പിച്ചു.... ചായ കുടിയും ഗുളികയും തിന്ന് ഇരിക്കുമ്പോ ഡോക്ടർ വന്നു നോക്കി...

"മിക്കവാറും നാളെ പോകാം... "

"റെസ്റ്റ് എങ്ങനെ ഡോക്ടർ...??

"രണ്ട് മാസം ഫുൾ റെസ്റ്റ്... എന്തിനും കൂടെ ആള് വേണം "

"അഹ്..."

ഡോക്ടർ പോയപ്പോ പാത്തു നവാസിനോട് പറഞ്ഞു ...

"ഇക്കാ ആ കവർ ഇങ്ങെടുത്തെ..."

തന്റെ അരികിലിരുന്ന ഡ്രെസ്സിന്റെ കവർ പാത്തു ന് കൊടുത്ത് ഫോണിൽ നോക്കിയിരുന്നു.... അതിൽ ആകെ ഉണ്ടായിരുന്നത് രണ്ട് കൂട്ട് ചുരിദാർ മാത്രമാണ്.. കാര്യമായി എന്തോ തിരയുകയാണെന്ന് അവന് മനസ്സിലായി...

"എന്താ പാത്തു നോക്കുന്നത്...??

"ഉമ്മ ഡ്രെസ്സ് മുഴുവനും വെച്ചിട്ടില്ല..."

"അത് പോരെ...??

കവറിൽ നിന്നും വലിച്ചിട്ട ഡ്രെസ്സ് നോക്കി നവാസ് പറഞ്ഞു...

"അതിക്കാ...."

"എന്താടി...??

"ഇന്നലെ ഇട്ടത അടിയിലുള്ളത്..."

ഇക്കാടെ മുഖത്ത് നോക്കാതെയാണ് പാത്തു അത് പറഞ്ഞത്.... സത്യം പറഞ്ഞാൽ നവാസും അപ്പോഴാണ് അക്കാര്യം ഓർത്തത്...

"എന്താ ചെയ്യ... ഞാൻ പോയി എടുത്ത് വന്നാലോ....??

"കുറെ വൈകില്ലേ പോയി വരാൻ...??

"അതാകും ... അല്ലങ്കിൽ ഉമ്മാട് വിളിച്ചു പറയണം..."

"നല്ല ആളോട ഇന്നലെ തന്നെ അനിയത്തിയുടെ അടുത്ത് പോയി കാണും...."

"അല്ലങ്കിൽ വേണ്ട തൊട്ട മുന്നിൽ കടയുണ്ട് ഞാൻ വാങ്ങി വരാം..."

അതാകും നല്ലതെന്ന് അവൾക്കും തോന്നി... നവാസ് പേഴ്സും എടുത്ത് പുറത്തേക്കിറങ്ങി.... കടയിൽ എത്തിയപ്പോഴാണ് അളവിന്റെ കാര്യം ഓർമ്മ വന്നത്... അതിനി പാത്തുനോട്

💬 Comments

View all comments