Chapter Title : ഇളക്കങ്ങൾ [ANA]
അടുക്കയിൽ കേറി ജനലിൽകൂടി നോക്കുമ്പോൾ കോശി രണ്ടു ചുമ ചുമച്ചു അപ്പോൾ സാരി കൊണ്ട് കണ്ണ് തുടച്ചവൾ ഷെഡിൽ നിന്നിറങ്ങി അതിവേഗം എൻ്റെ സൈഡ് മതിൽഭാഗത്ത് വന്ന് കുനിഞ്ഞ് നടന്ന് ഗേറ്റിനരികെയെത്തി. ഞാൻ വേഗം പേപ്പറെടുത്ത് സിറ്റൌട്ടിൽ പോയിരുന്നു. അവൾ വേഗം കയറി വന്നു.
ഇതെവിടെയായിരുന്നു ഇത്ര നേരം?
പള്ളിയിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഞാൻ ഇല്ലെന്ന് പറഞ്ഞിട്ട് പെണ്ണുങ്ങൾ സമ്മതിച്ചില്ല. ഇപ്പോളും കഴിഞ്ഞിട്ടില്ല ഞാൻ എഴുന്നേറ്റ് പോന്നതാണ്.
എൻ്റെ കുർബ്ബാന പോയിക്കിട്ടി. ഞാൻ ഒന്നുമറിയാത്ത പോലെ പറഞ്ഞു. നിൻ്റെ മുഖമെന്താ കരഞ്ഞ പോലെ ചീർത്തിരിക്കുന്നെ? കണ്ണുകൾ ചുവന്നിട്ടുണ്ടല്ലോ?
ഇല്ല അച്ചായന് തോന്നുന്നതാണ് എന്നു പറഞ്ഞവൾ എനിക്ക് മുഖം തരാതെ അകത്തേക്ക് പോയി. ദേഷ്യവും സങ്കടവും വളരെ അധികം ഉണ്ടായെങ്കിലും എല്ലാം ഞാൻ കടിച്ചു പിടിച്ചിരുന്നു. ഇന്നവൾ മണിക്കൂറുകൾ മോട്ടോർ ഷെടിൽ നിന്നനുഭവിച്ച വേദനയും ആരെങ്കിലും തങ്ങളെ കയ്യോടെ പിടിക്കുമോ എന്നുള്ള പേടിയും തന്നെ അവൾക്കൊരു നല്ല ശിക്ഷയാണ്.
ഇനിയും ഇതുപോലുള്ള ശിക്ഷകൾ അവൾക്ക് കൊടുക്കണം അതോടൊപ്പം മറ്റവന് അവൻ മറക്കാൻ പറ്റാത്ത ശിക്ഷ വേറെയും കൊടുക്കണം. ഇന്നത്തെ സംഭവവും അവൻ അറിയാത്ത പോലെ നടന്നു. പക്ഷെ സൂസൻ ആകെ മാനസികമായി തകർന്ന പോലെയായി. മോട്ടോർ ഷെടിൽ നിന്നവൾ അനുഭവിച്ച ടെൻഷൻ പറയാൻ പറ്റാത്തത്ര ആയിരുന്നു. ഷെടിൻ്റെ ഡോർ കുറച്ചു തുറന്നു നോക്കുമ്പോളൊക്കെ ബെന്നിച്ചായൻ അടുക്കള ഭാഗത്ത് പണിയെടുത്ത് നിൽക്കുന്നതവൾ കണ്ട് പരിഭ്രമിച്ചു. കോശിച്ചായൻ്റെ ഭാര്യയെങ്ങാൻ മോട്ടോർ ഓൺ ചെയ്യാൻ വന്നാലുള്ള അവസ്ഥയെ ഓർത്ത് പേടിച്ച് വിറയലോടെ കരഞ്ഞവൾ നിന്നു.
നെഞ്ചുവേദനയെടുക്കുന്ന പോലെ അവൾക്ക് തോന്നി. അച്ചായൻ
💬 Comments
View all comments