0%

Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]

ഇണക്കുരുവികൾ 10

Enakkuruvikal Part 10 | Author : Vedi Raja

Previous Chapter


ആ വരാന്തയിലൂടെ നടക്കുമ്പോ ഞാൻ ഏകനായിരുന്നു. കരങ്ങളിൽ കോർക്കാൻ ഞാൻ ആഗ്രഹിച്ച കൈകൾ എനിക്കു കണ്ടെത്താൽ ആയില്ല. പരാജിതനാണ് താൻ അവളുടെ പ്രണയ പന്തയത്തിൽ കാലിടറി പോയ നിമിഷം, അമിത വിശ്വാസം, അവളെ കാണാനുള്ള ആഗ്രഹം അതിൻ്റെ കൊടുമുടികൾ കീഴടക്കിയപ്പോ . തനിക്ക് അറിഞ്ഞിരുന്നില്ല അവളുടെ വാക്കിൻ്റെ പൊരുൾ. അവൾക്ക് ഉറപ്പുണ്ടായിരുന്നു തനിക്കവളെ കണ്ടെത്താൻ അവില്ല എന്ന്.
താൻ ജീവനു തുല്യം സ്നേഹിക്കുന്ന തൻ്റെ നല്ല പതിയെ തനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. തൻ്റെ പ്രണയം ബലഹീനമാണോ, ആത്മാർത്ഥ എൻ്റെ പ്രണയത്തിനില്ലെ അവളുടെ സാന്നിധ്യം ഞാൻ തിരിച്ചറിയാത്തതെന്ത്. ആദ്യ പ്രണയം തോൽവി സമ്മാനിച്ച് അമൂല്യമായ നിധി എൻ്റെ മാളുവിനെ തന്നു. മാളു നീ എന്നിൽ തോൽവിയായി പരിണമിച്ചാൽ മരണത്തിൻ്റെ മാറിൽ തല ചായ്ച്ചുറങ്ങുകയല്ലാതെ മറ്റു വഴികളൊന്നും കാണാനില്ല.
അവൾ ഒരു കൊച്ചു കാന്താരിയാണ് അവളെ വേദനിപ്പിച്ചതിന് അവൾ എനിക്കു മുന്നിൽ ഒളിച്ചു കളിക്കുകയാണ്. പിടി തരാതെ വഴുതുന്ന പരൽ മീനിനെ പോലെ. അവളുടെ കൊച്ചു മധുര പ്രതികാരം. മറ്റുള്ളവരുടെ ആഗ്രഹവും വികാരവും സാഹചര്യവും പറയാതെ തന്നെ മനസിലാക്കുന്ന അവൾ എന്തുകൊണ്ടാണ് തൻ്റെ വികാരങ്ങളെ മനസിലാക്കാത്തത് . തന്നിൽ സംജാതമായ ആഗ്രഹങ്ങളുടെ പർവ്വത നിരകൾ കാണാതെ പോയത്. ആഗ്രഹത്തിൻ കുന്നിൻ നിരകൾ വാനോളം തലയുയർത്തി നിന്നിട്ടും മാളു എൻ്റെ വാവേ നീ കണ്ടില്ലെന്നു നടിക്കുകയാണോ, എൻ്റെ ഇപ്പോഴത്തെ സാഹചര്യം ആവിശ്യ പെടുന്നത് എന്തെന്നു നിനക്കറിയാം എൻ്റെ മാനസിക അവസ്ഥ എന്നെക്കാൾ ഏറെ നിനക്കറിയാം

💬 Comments

View all comments