Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]
ഉണർത്താൽ പര്യാപ്തമായിരുന്നു. എൻ്റെ കണ്ണുകൾ കോപം കൊണ്ട് കത്തി ജ്വലിച്ചു . ഇരയുടെ മേൽ നോക്കുന്ന സംഹത്തെ പോലെ ഞാൻ അവനിലേക്ക് മിഴികൾ ഉയർത്തിയതും എന്നിലെ മൃഗം താനെ ശാന്തമായി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൻ എന്നെ തന്നെ നോക്കുന്നുണ്ട്. അവൻ ഇപ്പോഴും കരയുന്നുണ്ട്.
ഹരി: ചതിയനാ നീ
ഞാൻ : ഞാനോ നിനക്കെന്താ പറ്റിയത് ഹരി
ഹരി: നി അവളെ തട്ടിയെടുത്തില്ലെ ചതിയ
ഞാൻ: ആരെ നിനക്കെന്താ വട്ടായോ
ഹരി : ആടാ എനിക്കു വട്ടാ
അതും പറഞ്ഞവൻ എന്നെ തല്ലാൻ കൈ ഓങ്ങിയ നിമിഷം ജിഷ്ണു ഇടക്കു കയറി അവനെ പിടിച്ചു മാറ്റി.
ഞാൻ: ജിഷ്ണു വിടെടാ അവനെ അവൻ തല്ലട്ടെ ഒരു തെറ്റും ചെയ്യാത്ത എന്നെ അവൻ തല്ലട്ടെ
അതു കൂടി കേട്ടപ്പോ അരിശം മൂത്ത ഹരി എന്നെ വീണ്ടും തല്ലി. കവിളത്ത് ആ കൈ പാടുകൾ തിണർത്തു പൊങ്ങുമ്പോ നെഞ്ചിൽ അതിലും വലിയ വേദന അവൻ പകർന്നു.
ഹരി : മതിയെടാ നായെ നിൻ്റെ അഭിനയം. മതി നമ്മൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ദാ ഇവിടെ തീർന്നു.
അജു : എന്താടാ എന്താ നിനക്കു പറ്റിയത് ഹരി പറയെടാ
ഹരി: ആദ്യം ഇവനു ആ ജിൻഷയെ ഇഷ്ടം. പിന്നെ അവളെക്കാൾ കാണാൻ കൊള്ളുന്ന ഒന്നിനെ കണ്ടപ്പോ അവളെ തട്ടി മറ്റവളിലേക്കു ചാടി.
ജിഷ്ണു : ടാ അവനൊക്കെ ആ കഥ ആദ്യമേ പറഞ്ഞില്ലെ
ഹരി: നിയൊക്കെ അതു വിശ്വസിച്ചോ , ഇവൻ നല്ലൊരു നടനാ, കള്ളം പറഞ്ഞു ഫലിപ്പിക്കാനുള്ള ഇവൻ്റെ കഴിവ്
💬 Comments
View all comments