Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]
അജു : ടാ വാക്കുകൾ സുക്ഷിച്ച് പറയെടാ
ഹരി : നീ മിണ്ടാതെ ഇരിക്കെടാ അവിടെ .
അവൻ്റെ വാക്കുകൾ എന്നിലേക്ക് തീക്കനലായി പെയ്തിറങ്ങുകയായിരുന്നു. സൗഹൃദത്തിൻ്റെ ഇരുമ്പു കോട്ടയിൽ ആരും തകർക്കാത്ത അനശ്വരമായ ബന്ധം സ്വപ്നം കണ്ട ഞങ്ങൾ ഇപ്പോ വേർപിരിയുമോ എന്നു പോലും അറിയാത്ത അവസ്ഥ. അവനിലെ ദേഷ്യത്തിൻ്റെ കാരണമറിയില്ല, താൻ ചെയ്ത തെറ്റെന്താണെന്നും അറിയില്ല .
ഹരി: ടാ ഒരിക്കലും കേട്ടു കേൾവി പോലുമില്ലാത്ത മനോഹരമായ കഥയാ നി മെനഞ്ഞത്. എട്ടിൽ പഠിക്കുമ്പോ പ്രേമം . പിന്നെ നിനക്കായ് കാത്തിരുന്നു . നീ ഒരുത്തിയെ പ്രേമിക്കുന്നു എന്നു പറഞ്ഞിട്ട് അവൾ നിന്നെ പ്രേമിക്കുന്നു. മന കാമുകിക്ക് ഉമ്മ കൊടുക്കാൻ അവൾ പറഞ്ഞു. പിന്നെ ഒന്നും പോരാഞ്ഞിട്ട് ആ ദൃശ്യം അവൾ നോക്കി നിന്ന് ആസ്വദിച്ചു. അരെ വാ എന്താ കഥ
ഞാൻ: ടാ ഹരി അതൊക്കെ സത്യമാ
ഹരി: ഒന്നു പോടാ ചതിയാ , നല്ല നല്ല പെമ്പിള്ളേരെ കാണുമ്പോ പ്രേമിക്കാൻ മുട്ടുന്നത് വേറെ സുക്കേടാ
ആ വാക്ക് ശരിക്കും അതിരു വിട്ടിരുന്നു. എന്നിലെ മൃഗത്തെ പൂർവ്വാതികം ശക്തിയോടെ ഉണർത്താൻ അതു തന്നെ ധാരാളം . ഒറ്റക്കുതിപ്പിന് അവൻ്റെ കഴുത്തിന് പിടിച്ചു മുറുക്കുമ്പോൾ അബോധ മനസിൽ എവിടെയോ വേദന പടർന്നിരുന്നു. ആ കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്നതും അവൻ ശ്വാസത്തിനായി കേഴുന്നതും ഞാൻ കണ്ടു
ജിഷ്ണു : നവീ......
ആ ഒരു വിളി ഞാൻ പോലും അറിയാതെ എന്നിലെ മൃഗത്തെ തളച്ചു. നാം എല്ലാരും അങ്ങനെ ആണ് ഫ്രണ്ട്സിനു മാത്രമേ നമ്മുടെ ഫീലിംഗ് അതു
💬 Comments
View all comments