0%

Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]

ജിഷ്ണു: എടാ ഹരി
ഹരി : ജിഷ്ണു നി മിണ്ടരുത്. വളരെ നല്ല പ്ലാനിംഗ് ആണെടാ നിൻ്റെ എന്നെ കൊണ്ട് തന്നെ ഐഡിയ ഉണ്ടാക്കി എനിക്കു നി കാണിക്കാൻ ആഗ്രഹിച്ചത് എന്നെ അറിയിച്ചു .
ഞാൻ: നി എന്തൊക്കെയാടാ പറയുന്നെ
ഹരി: ഞാൻ നോക്കുന്ന പെണ്ണിനെ നീ വളച്ചത് എന്നെ അറിയിക്കാനല്ലേടാ നാറി നിൻ്റെ ഈ പൊറാട്ടു നാടകം മൊത്തം
ആ വാക്കുകൾ ഒരു മിന്നൽ പിണർപ്പു പോലെ എൻ്റെ കാതുകളിൽ പതിച്ചു. രക്തയോട്ടം നിലച്ചത് പോലെ, ശ്വാസം പോലും എനിക്കു എടുക്കാനാവുന്നില്ല. ഞാൻ കേട്ട വാക്കുകൾ എനിക്കു തന്നെ വിശ്വസിക്കാനാവുന്നില്ല. ഞാൻ യാഥാർത്യത്തിൻ്റെ നടുവിലൊ അതോ സ്വപ്നത്തിലോ എന്നു പോലും മനസിലാവുന്നില്ല അവൻ്റെ വാക്കുകൾ മാത്രം എൻ്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.
ഞാൻ : നീ മാളവികയെ ആണോ നോക്കിയത്
ഹരി : ഒന്നുമറിയാത്ത ഇള്ളാ കുട്ടി . ഇറങ്ങി പോടാ എൻ്റെ മുന്നിന്ന്.
ആ വാക്കുകൾ കേട്ട നിമിഷം അനുസരണയുള്ള ഒരു പട്ടിയെ പോലെ ഞാൻ ഇറങ്ങി പോയി. പിന്നിൽ നിന്നും ജിഷ്ണുവും അജുവും വിളിച്ചത് ഞാൻ കേട്ടിരുന്നു പക്ഷെ മനസ് അതെൻ്റെ കൈവിട്ടു പോയി. ഞാൻ പോലും അറിയാതെ എൻ്റെ കൈകൾ ഫോൺ എടുത്ത് മാളുവിന് ഒരു മെസേജ് അയച്ചു.
ഞാൻ നിനക്കു ചേർന്നവൻ അല്ല വാവേ , സോറി മാളവിക അതിനുള്ള അർഹത എനിക്കില്ല നിന്നെ പൊന്നു പോലെ സ്നേഹിക്കുന്ന ഒരാൾ ഉണ്ട് നിങ്ങൾ ഒന്നാവണം. അതാണ് ശരി
ഇത്രയും ടൈപ്പ് ചെയ്ത് ഞാൻ മെസേജ് അയച്ചതും ഞാൻ ആകാശത്ത് പറന്നു

💬 Comments

View all comments