0%

Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]

വിണതും ഒരുമിച്ചായിരുന്നു. ആളുകൾ എനിക്കു ചുറ്റും കൂടി. പെട്ടെന്ന് അജുവും ജിഷ്ണുവും എനിക്കരികിലെത്തി. ഹരി അവൻ മാത്രം വന്നില്ല. വീണു കിടന്ന് രക്തം ഒഴുകുമ്പോഴും അവൻ വന്നില്ല എന്ന മനസിൻ്റെ വേദന മാത്രം ഞാൻ അറിഞ്ഞു.
എ... ടാ .... ന ..... വി ....
ടാ .... എന്തേ .... ലും ..... പ .... റ ....
അവ്യക്തമായി ജിഷ്ണുവിൻ്റെയും അജുവിൻ്റെയും ശബ്ദം ഞാൻ കേട്ടിരുന്നു. പിന്നെ എൻ്റെ മിഴികൾ അടഞ്ഞതെപ്പോ എന്നെനിക്കു തന്നെ ഓർമ്മയില്ല. ആ സമയം മനസിൽ വന്ന ചിന്ത ഒന്നു മാത്രം.
ഹരി ഞാൻ വിടവാങ്ങുന്നു മാപ്പ് അറിയാതെ ചെയ്തു പോയ തെറ്റുകൾക്ക്. മാപ്പ്, എൻ്റെ വാവയെ അല്ല നിൻ്റെ മാളവികയെ നിന്നെ ഏൽപ്പിച്ചു ഞാൻ വിടവാങ്ങുന്നു. ഒരിക്കലും വെറുക്കല്ലേടാ .
പിന്നെ എനിക്കു ബോധമില്ലായിരുന്നു നടന്നതെന്താന്നെങ്ങനാ പറയാ .
ആകാശത്തെ മേഘ തേരിൽ ഞാനിരിക്കുമ്പോൾ എനിക്കു കൂട്ടായി രണ്ടു മാലാഖമാർ വന്നിരുന്നു. അവരെന്നെ ആശ്വസിപ്പിച്ചു. എന്നെ സ്നേഹിക്കുന്നവരെ എനിക്കായി കാട്ടിത്തന്നു. രക്തത്തിൽ കുളിച്ച എൻ്റെ ശരീരം ജിഷ്ണുവിൻ്റെയും അജുവിൻ്റെയും മടിയിലാണ്. അവരെന്നെ മുറുകെ പിടിച്ചിരിക്കുന്നു . കാലനിൽ നിന്നും എന്നെ മറക്കാനെന്നവണ്ണം. അവർക്കറിയില്ലല്ലോ അവരെയെല്ലാം വിട്ട് ആകാശത്ത് മാലാഖമാരോടൊപ്പം അവരെ ഞാൻ നോക്കി നിൽക്കുന്നത്.
എൻ്റെ കുഞ്ഞു പെങ്ങൾ അവൾ അവളല്ലെ ആ വരുന്നത്. അവൾ അലമുറയിട്ടു കരയുകയാണ്. നിത്യ മോളേ എന്നോടു ക്ഷമിക്ക് നിന്നെ മാറോടണച്ച് ആ കണ്ണുനീർ തുടക്കാൻ എനി എനിക്കാവില്ല. ആ മാറിലെ ചൂട് വിട്ടകന്നിട്ടു നേരമേറെയായി. നിൻ്റെ ഈ കരച്ചിൽ എനിക്ക് മരണമാം

💬 Comments

View all comments