Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]
തളർന്നു ഇപ്പോ മനസും ,ജീവനുണ്ട് എന്നാലും നിർജിവമാണ്. തൻ്റെ ജീവിതം ഒഴുകുന്ന വഴികൾ തനിക്കു തന്നെ അന്യമാണ്. ദൈവം തനിക്കായ് എന്താണ് കരുതി വച്ചതെന്ന് അറിയില്ല. നഷ്ടങ്ങളുടെ ഒരു കൂമ്പാരമായി. തോൽവികൾ ഏറ്റു വാങ്ങി മനസു ഒരു പരുവമായി. സ്നേഹം അതെനിക്കിപ്പോ ഭയമാണ് . നിത്യ തന്നെ കണ്ടില്ലെ
അപ്രതീക്ഷിതമായി ഒരു വിരുന്നുക്കാരൻ മുറിയിൽ കയറി വന്നു. ആ വിരുന്നുക്കാരനെ നേർക്കുനേർ നോക്കാനാവാതെ എൻ്റെ മിഴികൾ വിദൂരതയെ തേടി. ജനലിനു വെളിയിൽ തെളിഞ്ഞ നീലാകാശവും അതിലെ പറവകളും കാറ്റിൽ നൃത്തമാടുന്ന തെങ്ങും ഓലത്തുമ്പിലിരുന്ന് ഊഞ്ഞാലാടുന്ന കിളികളും എനിക്കായി കാഴ്ചകളുടെ വിരുന്നെകി.
അമ്മ: മോനെ ഹരി അകത്തേക്കു വാടാ
അവൻ അകത്തേക്കു വരുന്ന കാലടി ശബ്ദങ്ങൾ എൻ്റെ കാതിൽ മുഴങ്ങി . മനസിൽ അകാരണമായൊരു ഭീതിയും
ഹരി: അമ്മേ ഞങ്ങൾക്ക് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കുന്നമായിരുന്നു
അമ്മ: അതിനെന്താ മോനെ, വാ മോളെ നമുക്ക് ചായ കുടിച്ചേച്ചു വരാ
അവർ റൂമിനു വെളിയിൽ ഇറങ്ങിയതും അവൻ വാതിലടച്ചു കുറ്റിയിട്ടു. എനിക്കരികിൽ വന്നിരുന്നു
ടാ മുഖത്തേക്ക് നോക്കെടാ
ആ മുഖത്തേക്ക് നോക്കാൻ എനിക്കായില്ല അതാ സത്യം പക്ഷെ അവൻ്റെ ഒച്ച ഒന്നൂടി ഉച്ചത്തിലായപ്പോ ഞാൻ നോക്കി
ചത്തില്ലെടാ നിനക്കു ഭാഗ്യമില്ല
അതിന് എനിയും സമയമില്ലെടാ നിനക്ക് ശ്രമിക്കാലോ
പറ്റില്ലെടാ ബോധം വന്നപ്പോ ഒന്നു ചത്തു കിട്ടിയാ മതി എന്നു കരുതിയതാ
എന്നിട്ടെന്തേ വേണ്ടന്ന് വെച്ചെ
നിത്യ അവൾക്കു വേണ്ടിയാടാ അതിൻ്റെ അവസ്ഥ നിനക്കറിയോ എന്ന് എനിക്കറിയില്ല
അറിയാ ഞാനും ഉണ്ടായിരുന്നു
സോറി എനിക്കറിയില്ലായിരുന്നു. അവളു നിന്നെയൊടാ
ആണോ ത്യാഗി ആവാണോ
അല്ലടാ
💬 Comments
View all comments