0%

Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]

കണ്ടെത്തണം . ആലോചിക്കും തോറും തലയിൽ കനം കൂടുന്നു . അസഹ്യമായ വേദന തലയിൽ പടരുന്നു കണ്ണുകളിൽ കനം കൂടുന്നു ഞാൻ പതിയെ മയങ്ങി.
ഉണരുമ്പോ അമ്മയും അനുവും അടുത്തുണ്ട് . നിത്യയും അച്ഛനുമില്ല.
അമ്മേ എന്താ ഉണ്ടായത്
നിനക്കൊന്നും ഓർമ്മയില്ലെ
ഇല്ല
നിന്നോട് എത്ര വട്ടം പറഞ്ഞു ഫോണിൽ തോണ്ടി നടക്കരുത് എന്ന്
അമ്മ അത്
നി ഫോണിൽ നോക്കി റോഡ് മുറിച്ചു കടന്നു ഒരു കാർ നിന്നെ ഇടിച്ചിട്ടു
കാറാണോ ഇടിച്ചത് ഞാനറിഞ്ഞില്ല
ജിഷ്ണുവും അജു പിന്നെ ആ കാറുക്കാരനും കൂടിയാ നിന്നെ ഇവിടെ എത്തിച്ചത്
ഹരി വന്നില്ലാ അല്ലേ
അവനാ നിത്യയോട് പറഞ്ഞത് . അപ്പോ വീണതാ എൻ്റെ കുട്ടി
അമ്മേ
ഹരിയാ അവളെ ഇവിടെ എത്തിച്ചത്
മ്മ് ഞാനൊന്നു മൂളുക മാത്രം ചെയ്തു
.നിനക്കെന്തേലും പറ്റിരുന്നേ നിത്യ എനിക്കു പേടിയാവുന്നു
എന്താ അമ്മേ
എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട . എത്ര വട്ടാ എൻ്റെ കുട്ടിക്ക് ബോധം പോയത് ,
അനു പറഞ്ഞിരുന്നു
വേറെ എന്തേലും പറഞ്ഞോ അവൾ
ഇല്ല
എന്നാ അതിനു വട്ടായില്ല എന്നേ ഉള്ളു എന്തൊക്കെയാ എൻ്റെ കുട്ടി കാട്ടിക്കൂട്ടിയത്. ഒരു ഭ്രാന്തിയെ പോലെ നിൻ്റെ പേരും പറഞ്ഞ് അവളു കാട്ടി കൂട്ടിയതിന് കണക്കില്ല.
അമ്മേ
പറയുവാൻ കൂടുതൽ വാക്കില്ല എനിക്ക്, എന്താണ് പറയേണ്ടത് എന്നു എനിക്കറിയുകയുമില്ല.
നോക്കട്ട നീ ഒടുക്കം രണ്ടു ദിവസം ഡോക്ടർ മരുന്നു കുത്തിവെച്ച് ഉറക്കി കിടത്തി എൻ്റെ കുട്ടിനെ
പിന്നെ നിന്നെ അവിടെ കൊണ്ടു വന്നു കാണിച്ചിട്ടാ ഒന്നടങ്ങിയത്
മനസ് വല്ലാത്ത ഒരവസ്ഥയിലാണ് ശരിരം

💬 Comments

View all comments