0%

Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]

തന്നെ അനുവായി കാണണ്ട ഒരു ഡോക്ടർ ആയി മാത്രം കണ്ടാൽ മതിയെന്ന്.
ഒടുക്കം പേ വാർഡിലേക്ക് എന്നെ മാറ്റിയപ്പോ ഞാൻ തളർന്നു പോയി. ഐ സി യു തന്നെ കിടക്കാൻ മനസു കൊതിച്ചു. അവിടെ കിടക്കുമ്പോ അമ്മയും നിത്യയെയും കാണാൻ കൊതിച്ചിരുന്നു. എന്നാൽ റൂമിൽ വന്നതിൽ പിന്നെ എനിക്കു താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. അമ്മയുടെ മിഴികൾ തോരാതെ കാണുമ്പോ , കരഞ്ഞു തളർന്ന നിത്യയെ കാണുമ്പോ എല്ലാം ഞാൻ തളരുകയായിരുന്നു .
അതിലേറെ എന്നെ വേദനിപ്പിച്ചത് അച്ഛനായിരുന്നു. ആ കണ്ണുകൾ കലങ്ങുന്നത് ആദ്യമായി ഞാൻ കണ്ടു . ആ ശബ്ദം ഇടറിയതാദ്യമായി ഞാൻ കേട്ടു . ഒരിക്കലും പതറാതെ പടപൊരുതിയ അച്ഛൻ തളർന്നത് എനിക്ക് കാണാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. ഇപ്പോ ഇവരുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്തായിരുന്നു ഉണ്ടാവുക. ഓർക്കുമ്പോൾ തന്നെ മനസിൽ ഭീതി പടർന്നു.
മാളുവിൻ്റെ ചില വാക്കുകൾ എൻ്റെ മനസിലേക്കു കടന്നു വന്നു " ആ ഹൃദയം തുടിക്കുന്നതു വരെ ഈ ഹൃദയം തുടിക്കു അത് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ". മനസിലെ ഭീതി ഒന്നു കൂടി ആക്കം കൂട്ടാൻ ആ ചിന്ത മാത്രം മതി. ഞാൻ സെൻഡ് ചെയ്ത ആ മെസേജ് പിന്നെ എൻ്റെ ആക്സിഡൻ്റ് അവളുടെ അവസ്ഥ എന്തായിരിക്കും അവൾക്ക് വല്ലതും പറ്റിയിട്ടുണ്ടാകുമോ അറിയാൻ ഒരു വഴിയും ഇല്ല . അതു തന്നെ കൂടുതൽ വേദനിപ്പിക്കുന്നു.
ഹരി അവൾക്ക് ചേർന്നവനാ താൻ ജീവനോടുള്ളപ്പോ അവളെ അവനു കിട്ടാൻ സാധ്യത കുറവാ, അവൾ തന്നെ വെറുക്കണം അതിനുള്ള വഴി താൻ തന്നെ

💬 Comments

View all comments