0%

Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]

ഞാനൊരുക്കമാണ് . മരണത്തിനു പോലും വേണ്ടാത്ത ഒരു ജന്മമായി പോയെടാ ഞാൻ.
ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ട്‌ , എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല. നെഴ്സ്മാരുടെ അടുത്ത് എന്തൊക്കെയോ പറഞ്ഞു ഡോക്ടർ വെളിയിലേക്ക് പോയി. മിഴികൾക്ക് കനം കൂടിയ പോലെ തോന്നി. മിഴികൾ പതിയെ അടഞ്ഞ സമയത്ത് ഒരു തണുത്ത കരസ്പർഷം എൻ്റെ കവിളിൽ പതിച്ചു. സ്നേഹത്തിൻ്റെ ആ സ്പർഷനം എനിക്കൊരാശ്വാസമായി. മിഴികൾ തുറന്നു നോക്കിയപ്പോൾ അനു. അവൾ എനിക്കരികാലുണ്ട്.
നിത്യ
ഞാനവളോട് മെല്ലെ ചോദിച്ചു
അവൾ പേ വാർഡിലുണ്ട് , ട്രിപ്പ് കേറ്റി കൊണ്ടിരിക്കാ
അവക്കെന്താ പറ്റിയത്
ഏട്ടനെ അങ്ങനെ കണ്ട് തല ചുറ്റി വീണതാ, രണ്ട് വട്ടം ഉണർന്നു പിന്നെയും ബോധം കെട്ടു വീണു
അതു പറയുമ്പോ അവൾ കരയുന്നുണ്ടായിരുന്നു
അമ്മ
എന്താ ഏട്ടാ
കാണാൻ പറ്റോ അമ്മയെ
ഏട്ടാ Icu അങ്ങനെ ആരെയും കാണാൻ പറ്റില്ല
മ്മ് ( ഞാനൊന്നു മുളുക മാത്രം ചെയ്തു )
ചേട്ടൻ പേടിക്കണ്ട ഞാൻ ഇവിടെ തന്നെ കാണും ഞാൻ പെർമിഷൻ വാങ്ങി
നല്ല വേദനയുണ്ട്
തലയിൽ പൊട്ടുണ്ട് കാലിൽ ചതവ് പിന്നെ ഇടതു കൈ പൊട്ടുണ്ട് പിന്നെ ഒക്കെ മുറിവുകളാ
ഞാനെങ്ങനാ ഇവിടെ എത്തിയെ
ഏട്ടാ അതികം സംസാരിക്കണ്ട കിടന്നേ
ഞാൻ കിടന്നു. അങ്ങനെ മൂന്നു ദിവസം ICU കിടന്നു. എനിക്കു കൂട്ടിന് അനുവും. എൻ്റെ എല്ലാ ആവിശ്യങ്ങളും അവൾ മനസറിഞ്ഞു ചെയ്തു തന്നു. അവളുടെ മുന്നിൽ എൻ്റെ നഗ്നത തുറക്കപ്പെടുമ്പോ ഒക്കെ മനുഷ്യ സഹജമായ നാണം എന്നിലുണ്ടായിരുന്നു . അതു മനസിലാക്കി അവൾ തന്നെ പറഞ്ഞിരുന്നു

💬 Comments

View all comments