Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]
എന്നാ അവളുടെ നിശ്ചയം ഞങ്ങൾ മൊടക്കും നീ കെട്ടിയാ മതി അവളെ
എൻ്റെ അമ്മോ ബെസ്റ്റ് കമ്പനിക്കാര് നോക്കിയ സമയത്ത് കൂടെ നിന്നില്ല ഇപ്പോ തലയൂരി വേറെ പ്രേമം കട്ടക്ക് തലക്ക് പിടിച്ചപ്പോ എന്താ സ്നേഹം.
ഞാൻ : ടാ അതൊന്നും വേണ്ട
അജു : അതൊന്നും ശരിയാവില്ല ഞങ്ങൾ കാരണം പോയത് ഞങ്ങൾ ശരിയാക്കാം
ഞാൻ: ടാ പോത്തേ അതൊന്നും അല്ല കാര്യം . അതൊക്കെ പറയാ
ഹരി : അല്ല ഇപ്പോ പറ
ഞാൻ: ടാ ക്ലാസ് ഇപ്പോ തൊടങ്ങും അതു വലിയ കഥയാ
ഹരി: എന്നാ നമ്മൾ ക്ലാസിലിരിക്കുന്നില്ല ഇതറിഞ്ഞിട്ടു മതി ബാക്കി കാര്യം
അവർ മൂന്നുപ്പേരും തീരുമാനം എടുത്തു കഴിഞ്ഞു. എനിക്കു സമ്മതം മൂളുകയല്ലാതെ മറ്റു വഴികളില്ലാതായി. അവരോടൊപ്പം ഞാനും ക്ലാസ്സിനു പുറത്തിറങ്ങി. ഞങ്ങൾ കോളേജിന് വെളിയിൽ ഒരു ഒഴിഞ്ഞ പറമ്പുണ്ട് അവിടെ പൊളിഞ്ഞു തരിപ്പണമായ ഒരു കെട്ടിടം . അവിടെ ഞങ്ങൾ ഇരുന്നു.
ഹരി : എനി പറ മോനെ എന്താ കാര്യം
ഞാൻ: എടാ ഞാൻ വേറെ ഒരാൾ ആയി ഇഷ്ടത്തിലായിപ്പോയി
ഹരി: എന്ത്
ജിഷ്ണു : അന്നെന്തൊക്കയാ മോൻ പറഞ്ഞത്
അജു : എനിക്ക് അന്നേ അറിയായിരുന്നു ഇങ്ങനെ ഒകെ ആവുമെന്ന്
ഹരി: ഒന്നു മിണ്ടാതെ നായിൻ്റെ മക്കളെ
അതു കേട്ടതും ഇരുവരും മൗനം ഹരിയുടെ വാക്കുകളിലെ നീരസം അവരുടെ മുഖത്തു കാണം. ഹരിയുടെ ആവിശ്യപ്രകാരവും വെറുപ്പിക്കൽ സഹിക്കാവുന്നതിന് അപ്പുറം ആയതിനാലും ഞാൻ അവർക്കു മുന്നിൽ കുറ്റസമ്മതം നടത്തി. വള്ളി പുള്ളി വിടാതെ ഞാൻ പറഞ്ഞു മൂന്നു
💬 Comments
View all comments