0%

Chapter Title : ഇണക്കുരുവികൾ 10 [വെടി രാജ]

എൻ്റെ ആത്മമിത്രം ചുണ്ടിക്കാട്ടി തന്നു. ആദ്യമായിട്ടായിരിക്കും ഒരുത്തൻ സ്നേഹിക്കുന്ന പെണ്ണിനെ അവൻ്റെ സുഹൃത്ത് അവന് കാണിച്ചു കൊടുക്കുന്നത്
അജു : ആ നീല ചുരിദാറാ
" കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം
ഓ...
കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ
നൊമ്പരം ഓ.....
ഗോപുര പൊൻ കൊടിയിൽ അമ്പലപ്രാവിൻ മനം
പാടുന്നൊരാരാധനാ മന്ത്രം പോലെ
കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ
നൊമ്പരം ഓ......"
മനസറിയാതെ എന്നിലേക്ക് ഓടിയെത്തിയത് ലാലേട്ടൻ്റെ അഭിമന്യു സിനിമയിലെ പാട്ടിൻ്റെ ഈണമാണ്. അതും ബാഗ് ഗ്രൗണ്ട് മ്യുസിക്കായി മനസിൽ കണ്ട് ഞാനവളെ കൺ കുളിരെ കണ്ടു.
അവളുടെ സൗന്ദര്യത്തിൽ ലയിച്ച എന്നെ തട്ടി വിളിച്ചത് ജിഷ്ണുവാണ്
ജിഷ്ണു : വായി നോക്കി നിൽക്കാതെ അവളോട് സംസാരിക്കെടാ പൊട്ടാ
ഞാൻ കാവ്യയെ വിളിച്ചു അവളോട് മാളുവിനെ വിളിക്കാൻ പറഞ്ഞു കാവ്യ പറഞ്ഞതനുസരിച്ച് അവൾ ഞങ്ങൾക്കരികിലെത്തി.
ഞാൻ: വാവേ
അവൾ: വാവയോ അതാരാ ഞാൻ മാളവികയാ
ഞാൻ: അയ്യോ ആളു മാറിയെന്നാ തോന്നുന്നെ അല്ലെടാ അജു
അവൾ: എന്നാ ഞാൻ പോട്ടെ ചേട്ടാ
ഞാൻ: നിയോന്നു നിന്നെ
അവൾ കുറച്ചു ശബ്ദമുയർത്തി എന്നോടായി ചോദിച്ചു
അവൾ: മ്മ് എന്താ
ഞാൻ: അതെ ആ ബുക്കിൽ വെച്ച വെള്ള പേപ്പറും പിന്നെ ബാഗിൻ്റെ സൈഡിൽ വെച്ച ഡയറി മിൽക്കും തന്നാൽ ഞങ്ങൾക്ക് പോകായിരുന്നു
കള്ളത്തരം പിടിക്കപ്പെട്ടതും അവളിൽ വിടർന്ന ചമ്മൽ ആ മുഖത്തിൻ്റെ ശോഭ വർദ്ധിപ്പിച്ചു.
ഞാൻ: നിന്നോടു ഞാൻ പറഞ്ഞോ ഇന്നു ഞാൻ നിന്നെ കണ്ടു പിടിക്കുമെന്ന്
വാവ : കുഞ്ഞൂസെ ഇപ്പോ പോ ഈവനിംഗ് സംസാരിക്കാ
ഞാൻ: ശരി, പിന്നെ ഇതെൻ്റെ ചങ്ക്സ് , ജിഷ്ണു, അജു അല്ല ഹരി എവിടെ ഐഡിയ തന്നവൻ മുങ്ങിയോ
അവൾ അവരെ നോക്കി ഒരു പുഞ്ചിരി നൽകി പിന്നെ എന്നോടായി പറഞ്ഞ.
വാവ : എന്നാ വിട്ടോ മോനെ
ഞങ്ങൾ മുവരും അവിടെ നിന്നും ഇറങ്ങി ക്ലാസ്സിൽ പോയി ഹരി അവിടെ ഇല്ല കോളേജിലൊക്കെ നോക്കിയിട്ടും അവനെ കണ്ടില്ല ഒടുക്കം അജു പറഞ്ഞ പോലെ പഴയ സ്പോട്ടിൽ പോയപ്പോ അവൻ അവിടെ ഇരിക്കുന്നു.
ഞാൻ: എന്താടാ നി മുങ്ങി കളഞ്ഞത് . അവളെ പരിചയപ്പെടുത്താൻ നോക്കിയപ്പോ നിന്നെ കണ്ടില്ലല്ലോ
അതു പറഞ്ഞു തീരലും ഹരിയുടെ കൈ എൻ്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. ആ അടിയുടെ വേദന എന്നിലെ മൃഗത്തെ

💬 Comments

View all comments