0%

Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]

അല്ലെ ദേവി വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ (2)
(തേങ്ങും ഈ കാറ്റ് നീ .. .. )

ഝിലു ഝിലും സ്വര നൂപുരം ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരുംഈമിഴിനീരിൽ എൻ പ്രാണവിരഹവും അലിയുന്നു
എവിടെ നിൻ മധുര ശീലുകൾ മൊഴികളെ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയേമ ഞാൻ ഇല്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ

ശ്രുതിയിടും കുളിരായി നിൻ ഓർമ്മ എന്നിൽ നിറയുമ്പോൾ
ജനനം എന്ന കഥ തീർക്കാൻ തടവിലായത് എന്തെ നാം
ജീവദാഹ മധു തേടി വീണുടഞ്ഞത് എന്തെ നാം
സ്നേഹം എന്ന കനി തേടി നോവു തിന്നത് എന്തെ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ "
ഇതിലും വലിയ വരികയില്ല അവളിലെ വികാരത്തെ വർണ്ണിക്കാൻ . അവളുടെ വേദനയുടെ ആഴം വ്യക്തമാക്കാൻ . അവൾ അനുഭവിക്കുന്ന അവസ്ഥ തുറന്നു കാട്ടാൻ. ദേവഗായകൻ്റെ ദേവരാഗം ആ സമയങ്ങളിൽ അവളെ തേടിയെത്തിയത്. ദൈവ നിശ്ചയം .
അവളുടെ സ്നേഹ പരാക്രമങ്ങൾ എന്നെ തളർത്തുമ്പോ എന്നിക്കരികിൽ നിറമിഴികളുമായി ഹരി ഉണ്ടായിരുന്നു. അവൾ ഒന്നു ശാന്തമായപ്പോൾ കട്ടിലിലേക്ക് ഒന്നിരുന്നു. ആ മിഴികൾ നിറഞ്ഞെഴുകയാണ്. അവളെ കാണുവാൻ ആവുന്നില്ല എനിക്ക്. ഈ

💬 Comments

View all comments