Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]
സമയം അടുത്ത ഗാനം കേൾക്കാം . ആരോ റേഡിയോയിൽ പാട്ടു കേൾക്കുന്നുണ്ട് . പക്ഷെ ആ വരുന്ന ഗാനങ്ങൾ എല്ലാം ഞങ്ങൾക്കു വേണ്ടി മാത്രമായി എന്നു പറയുന്നതാണ് ശരി. ആ പാട്ടിൽ മുഴുകി ഞാൻ അവളെ നോക്കി.
അന്ന് ഞാൻ ക്ലാസിൽ കണ്ട എൻ്റെ വാവയല്ലിത് . അവളുടെ ആ മനോഹര വദനം, ഇപ്പോ കാണുന്നതോ. കരഞ്ഞു കലങ്ങിയ കണ്ണുകൾ രക്ത വർണ്ണമായി ചുട്ടു പഴുത്ത പോലെ, അതിലെ ഞരമ്പുകൾ പോലും എടുത്തു നിൽക്കുന്നു. ആ ചുണ്ടുകൾ എല്ലാം വരണ്ടു പൊട്ടിയിരിക്കുന്നു. ചുവന്നു തുടുത്ത ആ ചുണ്ടുകൾ വർണ്ണരഹിതമായി വാടിയ ചേമ്പിൻ തണ്ടു പോലെ . വിളറിയ ചുണ്ടുകളിൽ അവൾ നാവാൽ നനവ് പടർത്തുന്നു. മുഖമെല്ലാം കറുത്തു കരുവാളിച്ച് ഒരു തരം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ, അവളിലെ ഐശ്വരം നഷ്ടമായി, മുഖത്തെ സൂര്യതേജസ് നഷ്ടമായി . ആ കണ്ണുകളിലെ തിക്ഷണതയും നഷ്ടമായി. ദേഹം ക്ഷീണിച്ച് എല്ലുകൾ കാണുന്ന പരുവമായി. ദേഹമാസകലം വിളറിയ പോലെ നിറവ്യത്യാസം . കാർകൂന്തൽ എല്ലാം കാറ്റിൽ പാറിച്ച് അവിടെ അവിടായി ചുറ്റി പിണഞ്ഞു കിടക്കുകയാണ്. അവളെ കണ്ടു നിക്കുക എന്നത് ഒരിക്കലും സാധിക്കാൻ കഴിയാത്ത വിതം പരിതാപകരമാണ്.
ആ ഗാനവും അതിലെ വരികളും പിന്നെ എൻ്റെ മുന്നിലെ വാവയും എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയി. അവളുടെ ഈ നരകയാദന ഞാൻ കാരണം , അവളെ നരകത്തിലേക്ക് പിടിച്ചു കയറ്റിയത് താനാണ്. തൻ്റെ മനസ് തന്നെയാണ് ആ നരകം അതിലേക്ക് അവളെ താൻ ക്ഷണിക്കരുതായിരുന്നു. സ്വർഗത്തിലെ ഏറ്റവും സുന്ദരിയും വിശുദ്ധയും ആയ മാലാഖയായിരുന്നു
💬 Comments
View all comments