Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]
അവൾ. ഒരു നരകവാസിയോടു തോന്നിയ പ്രണയം അവളുടെ ജീവിതം മാറ്റിമറിച്ചു. വർണ്ണശഭളമായ ജീവിതം, സന്തോഷത്തിൻ്റെ പൂമെത്തയിൽ കിടന്നവൾ , സൗന്ദര്യത്തിൻ്റെ നിറകുടം . വിശുദ്ധിയുടെ പ്രതീകം . പ്രണയത്തിൻ്റെ സാഗരം അതാണവൾ. സർവ്വവും ത്യജിച്ച് തന്നിലേക്ക് ലയിച്ചതിൽ പിന്നെ അവൾ നുകർന്നത് കണ്ണുനീർ മാത്രം. താൻ പിച്ചി ചീന്തിയ നല്ലൊരു ജീവിതമാ ആ മുന്നിൽ കാണുന്നത് . ആ സത്യം പകരുന്ന നോവ് കണ്ണീരിലും കഴുകി കളയാനാവുന്നില്ല തനിക്ക് .
ഇവൾ ആരെന്നറിയുന്ന വരെ , അല്ല ഒരിക്കൽ കൂടി പഠിക്കാൻ തീരുമാനിച്ചത് മുതൽ തൻ്റെ ജീവിതത്തിൽ പ്രണയവും ദു:ഖവും അശാന്തിയും ഋതു ഭേതങ്ങൾ പോലെ ഒന്നിനു പിറകെ ഒന്നായി വരുന്നു. സുഖത്തിലും നോവു പകരുന്ന മധുവാളവൾ, അവൾ ഇന്നെനിക്ക് ലഹരിയാണ് , മുന്നോട്ടു ജീവിക്കാനുള്ള പ്രതീക്ഷയാണ്, എൻ്റെ പ്രാണനാണ്. മനസിലെ എരിയുന്ന തീ നാളം ഊതിക്കെടുത്താൽ നോക്കുന്നത് എൻ്റെ ചാപല്യമാണ്. മിഴികൾ തീരാതെ ഒഴുകുന്നത് തടയാൻ മിഴികൾ പൂട്ടിയതും അവളുടെ ആ ദയനീയ മുഖം മനതാരിൽ ഉണർന്നു. ഇല്ല ഈ മിഴികൾ എനി തോരില്ല . നിദ്രാ ദേവി എന്നിൽ നിന്നും അകന്നു എനി എനിക്ക് നിദ്രയില്ലാ രാവുകൾ മാത്രം. ശരീരവും മനസും ഒരുപോലെ വേദന പകരുന്നു. ഞാനറിയാതെ എൻ്റെ മനസും ശരീരവും എന്നോട് പ്രതികാരം വീട്ടുന്ന പോലെ.
എൻ്റെ രാധയാവാൻ കൊതിച്ചവളെ രാവണനു നൽകി മരണം തേടിയ ഭീരുവാണു ഞാൻ. ഞാൻ എന്നെ മാത്രമാണ് ചിന്തിച്ചത് . അവളെ അവളുടെ മനസിനെ ഞാൻ ഓർത്തില്ല, അല്ല കണ്ടില്ലെന്നു നടിച്ചു . അവളുടെ നൻമ പ്രതീക്ഷിച്ച
💬 Comments
View all comments