0%

Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]

ഞാൻ അവളുടെ മരണത്തെയാണ് സമ്മാനിച്ചത്. സ്നേഹം മാത്രം പകർന്നു നൽകിയവൾക്ക് മരണം , അവൾക്കെന്തെങ്കിലും സംഭവിച്ച് താൻ രക്ഷപ്പെടുകയും ചെയ്തിരുന്നെങ്കിൽ ആ അവസ്ഥ . ഒരു ഭ്രാന്തനെ പോലെ താൻ അലയുമായിരുന്നില്ലേ ജീവിതകാലം മുഴുവൻ .
ആ ഗാനം അതിൻ്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുന്നു. ആ ഫീൽ അറിയാൻ ആ ഗാനത്തിൻ്റെ വരികൾ കുറച്ച് താഴെ കൊടുക്കുന്നു.
“സ്വർഗ്ഗം ചമച്ചതും നരകം രചിച്ചതും
മനസ്സേ നീ തന്നെ
കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും
നഭസ്സേ നീ തന്നെ (സ്വർഗ്ഗം)

ചൈത്രാഭിലാഷങ്ങൾ ഇതൾ വിടർത്തും
ശിശിരം വന്നതിൻ തളിരടർത്തും
നീറുന്ന കനലും നീ തന്നെ
നീഹാരബിന്ദുവും നീ തന്നെ
കാലമേ നീ തന്നെ (സ്വർഗ്ഗം)

സ്വപ്നത്തിൻ താഴികക്കുടമുയരും
കദനത്തിൻ തേങ്ങലിൽ അതു തകരും
മോഹത്തിൻ കടലും നീ തന്നെ
ദാഹത്തിൻ മരുവും നീ തന്നെ
ലോകമേ നീ തന്നെ (സ്വർഗ്ഗം)”
മനസൊന്നു ശാന്തമാവാൻ ഏറെ നേരമെടുത്തു . അവൾ നോവായി പടർന്നു പന്തലിച്ചു വാനോളം ഉയരുന്ന നേരം ഞാൻ ശാന്തിയെ എങ്ങനെ വാരി പുണരും. മാളുവിലെ പെണ്ണിൻ്റെ കുശുമ്പ് അതനുവദിക്കുമോ .
വാവേ ......
മ്മ് ( വളരെ ബലഹീനമായ അവളുടെ ശബ്ദം, )
എന്തു കോലാ ഇത് .
എനിക്കറിയില്ല കുഞ്ഞൂസെ
അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു .
ഞാൻ ഹരിയെ നോക്കി. അവൻ കരയുകയായിരുന്നു എന്നാലും ഞാൻ നോക്കിയതിൻ്റെ അർത്ഥം അവനു മനസിലായി. അവൻ എന്നെ പൊക്കി അവൾക്കരികിൽ കട്ടിലിൽ ഇരുത്തി.
ഞാൻ എൻ്റെ വലം കയ്യാൽ അവളെ എൻ്റെ മാറിലേക്കു ചേർത്തു ഞാൻ. എൻ്റെ മാറിലെ ചൂടു

💬 Comments

View all comments