Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]
സിൽക്കാണോ ഓറിയോ ആണോ നല്ലത്
നിത്യയല്ലെ ആള് അവൻ്റെ വേല നടന്നില്ല എന്നത് അവളുടെ മറുപടിയിൽ നിന്നും വ്യക്തമായി
നിത്യ : ഫാമിലി പായ്ക്കാ നല്ലത്
ഒടുക്കം ഫാമിലി പായ്ക്ക് കരാറൊപ്പിട്ടു. തിങ്കളാഴ്ച വരെ സമയം
അങ്ങനെ ഞങ്ങൾ റൂമിലെത്തി
ജിഷ്ണു : അളിയാ ഒരുത്തനു പ്രേമം തുടങ്ങി
ഞാൻ : ആർക്കാ
അജു : വേറെ ആർക്ക് നമ്മുടെ ഹരിക്ക്
ഞാൻ : എൻ്റെ പൊന്നെ
ഹരി : അവളെ എങ്ങാനും ഇഷ്ടാന്നു പറഞ്ഞാ പൊന്നു മോനെ രക്ഷപ്പെട്ടു
ഞാൻ : ആരാ കക്ഷി
ഹരി: ആത്മിക
ഞാൻ : അതാരാടാ അങ്ങനൊരുത്തി
ജിഷ്ണു : പുതിയ വന്ന കൊച്ച് , നമ്മുടെ ക്ലാസ്സിൽ
ഞാൻ : ആത്മിക നല്ല പേര് അതികം കേക്കാത്ത
അജു : ആളും അങ്ങനെ തന്നാ
ഞാൻ : അതെന്താടാ
അജു : നമ്മുടെ അണ്ണൻ ഒന്നു മുട്ടാൻ നോക്കി മൊത്തം നാറി അളിയാ
അതു കേട്ടു ഞങ്ങളൊക്കെ ചിരിച്ചു
ജിഷ്ണു : അവള് വളഞ്ഞാ ഇവർ രക്ഷപ്പെട്ടു
ഞാൻ : അതെന്താടാ
ജിഷ്ണു : പണച്ചാക്കാ മോനേ, പണച്ചാക്ക്
അജു : അതിൻ്റെ ജാഡ നല്ല വെടിപ്പിനുണ്ട്
ഞാൻ : പൊളി
ഹരി : എന്താ ചെയ്യാ അളിയാ
ഞാൻ : നോക്കാടാ നാളെ ക്ലാസ്സിൽ വന്നു തിരുമാനിക്കാ
സംസാരത്തിനിടയിൽ എൻ്റെ ഫോൺ റിംഗ് ചെയ്തു
“അനുരാഗവിലോചനനായി അതിലേറെ മോഹിതനായി
പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം
പതിനേഴിൻ പൌർണ്ണമികാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേ ഇതളനക്കം പുതുമിനുക്കം ചെറുമയക്കം”
അജു : മാളുവായിരിക്കും അല്ലെ
അതിൻ്റെ പിന്നാലെ വീണ്ടും ചിരിയുണർന്നു
ഞാൻ : എന്നും ഞായർ ഇത് കാണുന്നതല്ല പിന്നെ എന്താടാ ഇത്ര കാണിക്കാൻ
അതും പറഞ്ഞ് ജനലരികിൽ ചെന്നു ഞാൻ കോൾ എടുത്തു
വാവേ
ദേ മനുഷ്യാ ഇങ്ങോട്ടൊന്നും പറയണ്ട ഞാൻ ചോദിക്കുന്നതിന് മറുപടി തന്നാ മതി
എന്താടി എന്തു പറ്റി
ഞാൻ പറഞ്ഞത് കേട്ടില്ലേ
നി കാര്യം പറയെടി, വല്യ ചൂടിലാണല്ലോ
ആ ചൂടിലാ
എന്താ കാര്യം
നിങ്ങൾ
💬 Comments
View all comments