0%

Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]

പറ അത് ... വയറു വേദനയാ എന്നു പറഞ്ഞു അത് മരുന്നു കുടിച്ചു മാറി എന്നു പറ ഈ മനുഷ്യനെ കൊണ്ടു ഞാൻ തോറ്റു എന്താടി പുറത്താവാറായി, അതിൻ്റെ വയറുവേദനയാ എന്നാ ഞാൻ പറഞ്ഞത് അയ്യോ
എനി അതെങ്ങനാ മാറ്റി പറയാ അതൊന്നും എനിക്കറിയണ്ട നാളെ അമ്പലത്തിന്നു വിളി ഏട്ടാ ഞാനൊറങ്ങാൻ പോവാ അതും പറഞ്ഞു ഞാൻ കോൾ കട്ടാക്കി. എനിക്കറിയാ നാളെ എന്തു വന്നാലും അവൾ എന്നെ കോൾ വിളിക്കുവാണേ അത് ഗുരുവായുർ എത്തിയിട്ടെ ഉണ്ടാവു എന്ന്. അങ്ങനെ ഞാൻ കിടന്നു. അവൾ എന്നോടു കാട്ടുന്ന പോലെ ഇതൊക്കെ അവളോടുള്ള എൻ്റെ കുറുമ്പുകൾ മാത്രം, ഞാൻ പറയുന്നതിന് അപ്പുറമില്ലാത്ത ഉത്തമ ഭാര്യയായി അവൾ എന്നെ പ്രേമിക്കാൻ തുടങ്ങിയിട്ട് രണ്ട് കൊല്ലം കഴിഞ്ഞു. നിത്യയെ അറിയിക്കാൻ ഇതുവരെ അവൾ സമ്മതിച്ചിട്ടില്ല, അതു കാരണം ഈ ഒരു കാര്യം മാത്രം ഞാൻ അമ്മയിൽ നിന്നും മറച്ചു പിടിച്ചു. അതൊരു കരടായി മനസിൽ കിടക്കുന്നുണ്ട് . അമ്മ അറിഞ്ഞാ നിത്യ അറിയാൻ ദിവസങ്ങൾ മതി ആ ഒരു കാരണത്താൽ മാത്രം ഞാൻ അമ്മയോട് പറയാത്തത്. നേരം വെളുത്തതും നെറ്റിയിൽ തണുത്ത ഒരു കൈ സ്പർഷം എന്നെ തേടിയെത്തി, ഉറക്കത്തിൽ നിന്നും ഉണരുക എന്നതിനോട് മനസു വിമുകത കാട്ടി, ഒരർത്ഥത്തിൽ പറഞ്ഞാൽ സ്വപ്നത്തിൽ നിന്നും പുറത്തു കടക്കാൻ മനസാഗ്രഹിച്ചില്ല. വിവാഹ ശേഷം മാളുവിൻ്റെ സ്ഥിരം പരിപാടിയാണ് കുളിക്കഴിഞ്ഞ് ഈറനായി വരുമ്പോ തണുപ്പുള്ള കൈകളാൽ എൻ്റെ നെറുകയിൽ തെടുക എന്നിട്ടും ഞാനുണർന്നില്ലെങ്കിൽ ഈർപ്പം വിട്ടുമാറാത്ത മുടികൾ മുഖത്തിട്ട് രസിക്കുക, എന്നെ ഉണർത്തി അധരങ്ങൾ

💬 Comments

View all comments