0%

Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]

പുഞ്ചിരിയും എല്ലാം വിസ്മയം. പുഞ്ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയിൽ അവളുടെ മുഴുവൻ നാണവും തെളിഞ്ഞു കാണാം. ചന്തി വരെ നീണ്ടു നിവർന്ന , അല്ല തൻ്റെ നിതംബങ്ങളെ മറ്റെല്ലാരിൽ നിന്നും മറയ്ക്കാനായി അവൾ വളർത്തിയ കാർകൂന്തൽ, സ്ട്രേറ്റ് ചെയ്ത പോലെ ഉള്ള മുടിയാണ്. മോഡേൺ ഡ്രസ്സിലാണവൾ എങ്കിലും ആ മുടിയിലെ തുളസി കതിർ പറഞ്ഞു തന്നു അവളിലെ നാടൻ പെൺകൊടിയെ. ഹരി പറഞ്ഞത് ഒന്നും ശരിയല്ല ഇവൾ ഭൂലോക രംഭയല്ല ദേവലോക രംഭയാണ്. അവിശ്വസനീയമായ സൗന്ദര്യത്തിൽ പ്രതീകം. ആരെയും മയക്കുന്ന നാഗകന്യക, ആ പൂച്ചക്കണ്ണിലെ ആകർഷണം , ഇവളെ സൂക്ഷിക്കണം, ഇവളുടെ ചുറ്റും ഒരു മാന്ത്രിക വലയമുണ്ട് വശീകരണ ശക്തിയുടെ മാന്ത്രിക വലയം. അല്ല താനെന്തിനാ ഭയക്കുന്നത് തൻ്റെ സുരക്ഷാകവചം മാളുവാണ് , അവളുടെ അനന്ത പ്രണയത്തിൻ്റെ ശക്തിക്കു മുന്നിൽ മറ്റെല്ലാം നിശ്ചലമാണ്. പക്ഷെ ആ ശക്തി ഇന്ന് തന്നോടൊപ്പമില്ല എന്ന സത്യം മറക്കാതിരിക്കാനും വയ്യ. ഉച്ച സമയമായതെങ്ങനെ എന്നു പോലും അറിയില്ല , അറിയാതെ പലപ്പോഴും മിഴികൾ ആത്മിയയിൽ ഉടക്കി എങ്കിലും മാളു അവളുടെ സ്മരണകൾ ആ മായാജാലത്തിൽ നിന്നും തന്നെ വിമുക്തനാക്കിക്കൊണ്ടിരുന്നു .നിത്യയും ഞാനും ജിൻഷയും ഒന്നിച്ചിരുന്നു ഫുണ്ട് കഴിക്കുമ്പോ വന്നു ആത്മിക . തൻ്റെ രാവിലത്തെ പെർഫോർമ്മൻസ് കണ്ടപ്പോ കരുതിയില്ല താനൊരു ലോലനാണെന്ന് പരിഹാസഭാവത്തിൽ അവളെനിക്കിട്ട് ഒന്നു ചൊറിഞ്ഞ സന്തോഷത്തിൽ നിൽക്കുമ്പോ, നിത്യ തുടങ്ങി. ആരാ ചേട്ടാ ഈ കോമാളി ഞാനും ജിൻഷയും ഒരുമിച്ചു ചിരിച്ചു. കണ്ടവൻമാരുടെ കൂടെ അയിഞ്ഞാടുന്ന നീ എന്താടി എന്നെ വിളിച്ചത് ഓ അങ്ങനെയാണോ , ഇപ്പോ ശരിയാക്കാം
നിത്യ

💬 Comments

View all comments