0%

Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]

അവൾ തനിക്കരികിൽ നിൽക്കും നിമിഷങ്ങൾ തന്നിൽ പൂത്തുലയുന്ന വസന്തം, അതിലെ മലരിലെ തേൻ കണം എല്ലാം അവൾക്കായി മാത്രം. ഒരു നിമിഷം എൻ്റെ ചിന്തകൾ പിന്നോട്ടു പോയത് ഞാൻ പോലും അറിഞ്ഞില്ല. അന്ന് വഴലട അധരങ്ങൾ കഥ പറഞ്ഞ ആ യാത്ര. ഓർക്കുവാൻ കൊതിക്കുന്നു എന്നാൽ മറക്കാൻ ശ്രമിക്കുന്നതുമായ ദിനം. ശരിരത്തിലെ കുളിരിൽ നിന്നും ഉണർന്ന വിരക്തിയിൽ അറിയാതെ ആക്സിലറേറ്ററിനെ പ്രണയിച്ച നിമിഷം വളവിൽ തങ്ങളെ തേടിയെത്തിയ കാറിൽ തട്ടി തെറിച്ചു വീണ കരിദിനം. അന്ന് താൻ ബോധത്തിൽ തിരിച്ചു വന്ന നിമിഷം തിരഞ്ഞത് മാളുവിനെയാണ്, തനിക്ക് എന്തു പറ്റി എന്നു പോലും നോക്കാതെ താൻ പാഞ്ഞത് അവർക്കരികിൽ. അബോധാവസ്ഥയിൽ കിടന്ന മാളുവിൻ്റെ മുഖത്തേക്ക് ഒരു കുഞ്ഞിനെ പോലെ നോക്കിയ നിമിഷം. നെറ്റിയിൽ നിന്നും മുഖത്തേക്കു പടർന്ന രക്തത്തിൽ അവളുടെ മുഖം കണ്ടപ്പോ ജീവൻ്റെ നല്ല പാതി പോയി. കയിൽ കരുതിയ വെള്ളം അവളുടെ മുഖത്തൊഴിച്ചപ്പോ ആ മിഴികൾ തുറന്നതിനു ശേഷമാണ് തൻ്റെ ശ്വാസം നേരെയായത്. തൻ്റെ ഷർട്ട് കീറി അവളുടെ തലയിൽ കെട്ടി , അവളെ കൊണ്ട് വെള്ളവും കുടുപ്പിച്ച് കഴിഞ്ഞപ്പോ കുറച്ചു ശാന്തമായി തൻ്റെ മനസ് .
അവളെ വണ്ടിയിൽ കയറ്റി താൻ പോയ പോക്ക്. ഹോസ്പിറ്റൽ എത്തുക എന്ന ഒരു ലക്ഷ്യം മാത്രം, തൻ്റെ ജീവിതത്തിൽ താൻ ഒരിക്കലും ഓടിക്കാത്ത രീതിയിൽ ആ വണ്ടി പറന്നു. അത് ഇന്നും തനിക്ക് വിശ്വസിക്കാനാവില്ല. ഒരു മണിക്കൂർ സമയം എടുക്കുന്നിടത്ത് വെറും 20 മിനിറ്റു മാത്രം. ആ പരിമിത സമയം കൊണ്ട് അത്രയും ദൂരം മറികടന്നതെങ്ങനെ

💬 Comments

View all comments