0%

Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]

അതു കൊണ്ട് തന്നെ വണ്ടി 35 കി മി മുകളിൽ പോയില്ല. ഇപ്പോ തന്നെ പോകാം എന്നല്ലെ മാളുവിന് കൊടുത്ത വാക്ക് അത് പാലിച്ചു പക്ഷെ എൻ്റെ ദേഷ്യം തീർക്കാൻ എന്നാലാവും വിധം ഞാൻ നേരം വൈകുകയായിരുന്നു.
മാളു അവൾ ഒരിക്കലും മനസിലാക്കാൻ കഴിയാത്ത ഒരു പ്രഹേളികയാണ്. അറിയും തോറും ആഴം കൂടുന്ന ഒരു കലവറയാണവൾ. സ്വാർത്ഥതയില്ലാതെ മറ്റുള്ളവർക്കായി സ്വന്തം സന്തോഷതൾ ഹോമിച്ച് അവൾ സ്വയം ഉയരുമ്പോൾ, ആ ഒരു സ്വഭാവം മാത്രം ഞാൻ അവളിൽ ഒരു കരടായി കണ്ടു. നാളെ മറ്റൊരാൾക്കായി തന്നെയും അവൾ വിട്ടു കൊടുക്കുമോ എന്നു പോലും ഞാൻ ഭയന്നിരുന്നു. അങ്ങനെയുള്ള അവളാണ് തന്നോട് ഇന്നു വിളിക്കരുത് എന്നു പറഞ്ഞത്. അതിനു കാരണമോ തൻ്റെ ക്ഷമിക്കാൻ കഴിയുന്ന ഒരു തെറ്റ്. ഒരിക്കലും മനസുകൊണ്ട് താൻ അനുവിനെ ചുംബിച്ചിട്ടില്ല അവളാണെന്നു കരുതി ഉറക്കത്തിൽ പറ്റിയ ഒരു തെറ്റു മാത്രം. അനു രാവിലെ പ്രശ്നമൊന്നും ഉണ്ടാക്കാതെ പോയപ്പോ അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരു ചതി. അവൾ ചിരിച്ചു കൊണ്ട് തൻ്റെ കഴുത്തറുത്തു. എൻ്റെ മുഖം കണ്ടതും ഹരി കാര്യം തിരക്കി. ഒരു പൊട്ടിക്കരച്ചിലാണ് പിന്നെ അവിടെ അരങ്ങേറിയത്. ഒടുക്കം ഒന്നു ശാന്തമായപ്പോ എല്ലാം അവരോടു പങ്കുവെച്ചു. മനസിലെ ഭാരം തെല്ലു കുറഞ്ഞു എന്നാലും അതിൻ്റെ ആ വിങ്ങൽ തൻ്റെ ഹൃദയതാളത്തിൽ ലയിച്ചിരുന്നു. ഏവരും മൂകരായ നിമിഷം വാക്കുകൾക്ക് പ്രസക്തി നഷ്ടമായി. മുഖാമുഖം നോക്കുവാൻ ഏവർക്കും മടി, അല്ലെ മറ്റെന്തോ കാരണം വിലങ്ങു തടിയായി നിന്നു. ഈ സമയം അപ്രതീക്ഷിതമായി ആ ശബ്ദം ഉയർന്നത്. എന്താ മക്കളെ ഇവിടൊരു ഗൂഢാലോചന അതു പറഞ്ഞു തീരുന്നതിനുമുന്നെ ഞാൻ ചെന്നു ചെകിടു പൊളിയും പോലെ ഒന്നു കൊടുത്തു. അപ്രതീക്ഷിത അടിയിൽ നില തെറ്റി നിലത്തു വീണ അനുവിനെ വീണ്ടും തല്ലാൻ കയ്യാങ്ങിയതും ഹരി എന്നെ പിടിച്ചു മാറ്റി. അജു : നിനക്ക് സമാധാനമായില്ലെടി കരഞ്ഞു കലങ്ങിയ മിഴികൾ ഉയർത്തി അവൾ ചോദിച്ചു എന്താ എട്ടാ എന്താ പ്രശ്നം ഞാൻ : നിനക്കൊന്നും അറിയില്ലടി നായിൻ്റ് മോളെ അനു : എന്തിനാ എട്ടാ ചൂടാവുന്നെ അതിനിടയിൽ ഹരി കയറി. രണ്ടു പേരും അല്ല ആരും എനി മിണ്ടരുത് ഞാൻ സംസാരിക്കും എല്ലാവരും അതിന് സമ്മതം മൂളിയെങ്കിലും അനു ആ പൈശാചിക ശക്തിയെ ഉന്മൂലനം ചെയ്യാൻ എൻ്റെ മനസ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. ഹരി അവൻ്റെ വാക്കുകളുടെ മാന്ത്രിക വലയത്തിൽ

💬 Comments

View all comments