0%

Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]

തനിക്കവളെ കൈവിടാൻ കഴിയില്ല. പഴയ പോലെ തന്നെ സ്നേഹിക്കണ്ട , ചതിയനായി തന്നെ കണ്ടൊട്ടെ എന്നാലും തനിക്കവളെ കാണണം ആ ശബ്ദം കേൾക്കണം അതു മാത്രം തൻ്റെ ആഗ്രഹം. ആ രാത്രിയിൽ വീട്ടിൽ നിന്നും ആരും അറിയാതെ ബൈക്കെടുത്തു ഞാൻ പുറത്തേക്കിറങ്ങി. അവളുടെ വീടിനരികിൽ ചെന്നു ഞാൻ കാത്തിരുന്നു. ആർക്കോ വേണ്ടി. ഈ രാത്രിയുടെ പ്രണയാർദ്രമായ നിമിഷങ്ങളിൽ പ്രിയസഖിയെ നിദ്രയിൽ നിന്നുണർത്തി അവളെ ഒരു നോക്കു കാണുവാൻ ഒരു വാക്കു കേൾക്കുവാൻ അല്ല ഞാൻ വന്നത്. അവർക്കെന്തെങ്കിലും സംഭവിച്ചാൽ തനിക്കറിയണം അത്ര മാത്രം. റോഡരികിൽ ബൈക്കിൽ ആ വീടിനരികിൽ ഞാനിരുന്നു. രാത്രി പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം. കറുപ്പിൽ ചാലിച്ച വർണ്ണങ്ങൾക്ക് നിർവ്വജിക്കാൻ കഴിയുന്നതിനും അപ്പുറം ആ നഗ്നസൗന്ദര്യം. ചന്ദ്ര ശോഭയിൽ തെളിയുന്ന പ്രകൃതിയുടെ ലാസ്യഭാവം അവളിലെ നാണത്തിൻ്റെ മാറ്റൊലി അവിടെയെല്ലാം നിറഞ്ഞിരുന്നു. ചന്ദ്രൻ പൂർണ്ണ ശോഭയിൽ തെളിഞ്ഞു നിൽക്കുമ്പോൾ അനുരാഗികളാം നക്ഷത്രക്കുഞ്ഞുങ്ങൾ കണ്ണിറുക്കി കാട്ടി ചന്ദ്രനെ തൻ്റെ വലയിൽ വീഴ്ത്തുവാൻ പാഴ് ശ്രമം നടത്തിക്കൊണ്ടിരുന്നു. ഇരുളിൽ തെളിയുന്ന നിഴലുകളുടെ പാവക്കുത്തുകൾ, ഇലകൾ ഞെരിഞ്ഞും, കാലച്ചൊകളും , കറ്റിൽ മരച്ചില്ലകൾ തൻ മേളവും, ചീവീടുകളുടെ ആലാപനവും രാത്രിയുടെ മറ്റൊരു ലോകം എനിക്കു കാട്ടി തന്നു. മരക്കൊസിലിരുന്നു തന്നെ നോക്കുന്ന മൂങ്ങയും, ഇടക്കിടെ പാറി പറക്കുന്ന വവ്വാലുകളും, അകലെ നിന്നും കേൾക്കുന്ന രാപാടിയുടെ താരാട്ടും എനിക്കു പുതുമ പകർന്നു.
ഇരുളിൽ തെളിയുന്ന കണ്ണുകൾ, ഉടമയില്ലാ കണ്ണുകൾ തനിയെ ചലിച്ചു നിങ്ങുമ്പോ മറ്റൊരിടത്ത് നുറുങ്ങു വെട്ടവുമായി മാന്നാമിനുങ്ങുകൾ . രാത്രിയുടെ ഭിതിയുടെ വ്യക്തമല്ലാത്ത ശബ്ദങ്ങൾ, നായകളുടെ കുരക്കൽ, കുറുക്കൻ്റെ ഓരിയിടൽ എല്ലാം കേൾക്കുന്നുണ്ടെങ്കിലും ഭയത്തിൻ്റെ കരിനിഴൽ എന്നെ സ്പർഷിക്കാൻ മടിച്ചിരുന്നു. രാത്രിയുടെ യാമങ്ങൾക്കു വിടയേകി സൂര്യൻ വരവായി എന്ന് പൂവൻ കോഴി എന്നോടു പറഞ്ഞു.കറുപ്പിൽ പതിയെ ചുവപ്പിൽ ചാരുത വന്നു ചേർന്നു. പതിയെ പതിയെ ആ വർണ്ണത്തിൻ്റെ ആങ്ങി ആധിപത്യം കൂടി വന്നു. ഏഴു വർണ്ണങ്ങളാൽ ചാലിച്ച ചിത്രമായി ആദ്യമായി ഉദയ സൂര്യനെ കണ്ടു. മാളു അവൾ ഇണങ്ങിയാലും പിണങ്ങിയാലും അവൾ എന്നും എന്നെ പുതുമയുടെ ലോകത്തെത്തിച്ചു. സൂര്യകിരണങ്ങൾ ഭൂമിയെ പ്രകാശ പൂരിതമാക്കി, പുലരക്കാല നടപ്പുക്കാർ വഴി കയ്യേറി തുടങ്ങി, ആരെയും ശ്രദ്ധിക്കാതെ ഞാനാ ഇരുപ്പും . ഒടുക്കം എനിക്കാ ദർശന ഭാഗ്യം സ്വായക്തമായ നിമിഷം എന്നിലുണർന്ന സന്തോഷത്തെ അവൾ തന്നെ കഴുത്തു ഞെരിച്ചു കൊന്നു. എന്നെ അവളും കണ്ടിരുന്നു ആ മാത്രയിൽ എന്നെ അവഗണിച്ച്

💬 Comments

View all comments