Chapter Title : ഇണക്കുരുവികൾ 17 [പ്രണയ രാജ]
കരയിപ്പിച്ചു ഇപ്പോ ദാ അഭിയും. ശരിക്കും ഭ്രാന്തു പിടിക്കുന്ന പോലെ. തല തല്ലി പൊളിക്കാൻ തോന്നുന്നു. താൻ നന്നായി വിയർക്കുന്നുമുണ്ട്.
ഈ സമയം വാതിൽക്കൽ അനു വന്നിരുന്നു.
എന്തായി ചേട്ടാ.....
തീർന്നെടി, ഫുൾ സോൾവ്
എന്നെ സമാധാനിപ്പിക്കാൻ ആരും കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ട
അതിനാരാ കള്ളം പറഞ്ഞത്.
ഏട്ടാ ഞാൻ പൊട്ടിയൊന്നുമല്ല . അഭിയെ ഏട്ടൻ ആദ്യമായി ഇന്നു ചീത്ത പറഞ്ഞു. അവൾ കരഞ്ഞു കൊണ്ടത് പറഞ്ഞപ്പോ തന്നെ എനിക്കു മനസിലായി അതാ ഞാൻ വന്നത്.
എടി അത് നീ കരുതുന്ന പോലെ ഒന്നുമല്ല
എന്തിനാ ഏട്ടാ പൊട്ടൻ കളിക്കുന്നത് , ആ മുഖം പറയുന്നുണ്ടെല്ലാം
ആ വാക്കുകൾ പറഞ്ഞു തീരും മുന്നേ ഞാൻ പൊട്ടിക്കരഞ്ഞു പോയി. അനു അവൾ എന്നെ ആശ്വസിപ്പിക്കാനെന്നോണം എനികരിക്കൽ വന്നിരുന്നു. അവളെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു.
ആ സമയം കേറി വന്ന നിത്യ അതു കണ്ടതും ഉറക്കെ വിളിച്ചു കൂവി.
അമ്മേ.... ഓടിവായോ.... അപ്പേട്ടൻ കരയണത് കാണണേ..... ഓടി... വായോ.....
അതൊക്കെ കേട്ടെങ്കിലും അണപൊട്ടിയ ദുഖം അടക്കുവാൻ സാധിച്ചില്ല, എല്ലാവരും മുറിയിൽ വന്നപ്പോഴും അനുവിനെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു.
അഭിയെ വഴക്കു പറഞ്ഞതിന് കരയുന്ന സ്നേഹനിധിയായ എട്ടനായി ഞാൻ മറ്റുള്ളവരുടെ കണ്ണിൽ, എന്നാൽ അതും ഒരു കാരണമാണ് , അതിലുപരി മാളുവായിരുന്നു ആ സത്യം എനിക്കും അനുവിനും മാത്രം അറിയാം
കരയല്ലെ ഏട്ടാ......
അഭി ചിണുങ്ങിക്കൊണ്ട് എൻ്റെ അരികിലെത്തി. എൻ്റെ കരച്ചിൽ അടങ്ങാതെ വന്നപ്പോ എന്നെ കെട്ടിപ്പിടിച്ച് അവളും കരഞ്ഞു. ഒടുക്കം ആ കണ്ണീരിനു മുന്നിൽ ഞാനും മുട്ടുമടക്കി.
അവളുടെ കുശുമ്പുകളിൽ
💬 Comments
View all comments