0%

Chapter Title : ഇണക്കുരുവികൾ 17 [പ്രണയ രാജ]

കൂട്ടുകൂടി, നിത്യ എല്ലാം നോക്കി നിന്നു. നിത്യ എന്നോടായി പറഞ്ഞു. എന്താ ചേല് നേരത്തെ കരയുന്നത് കാണാൻ ഒന്നു പോടി ടാ.. ടാ... പ്ലീസ് ഒന്നൂടി കയെടാ..... എന്താ നിത്യേച്ചി ഏട്ടൻ പാവല്ലേ ഒന്നു പോടി വായാടി നിത്യാ നിനക്കു കൂടുന്നുണ്ട് അപ്പോ നിനക്കവളെ ചിത്തപ്പറയാം ഞാൻ പറഞ്ഞാ നീ പറഞ്ഞാ നല്ലത് വാങ്ങിക്കും ഓ പിന്നെ എന്നാ അതൊന്നു കാണണല്ലോ ടി നിന്നെ തല്ലാനായി ഞാൻ കൈ ഓങ്ങിയതും അവൾ ഓടി, പിറകെ ഞാനും എനിക്കു പിറകെ കൊടുക്കേട്ടാ.... എന്നും പറഞ്ഞ് അഭിയും. തമ്മയുടെ പുറകിൽ നിത്യ രക്ഷ നേടി. പിന്നെ തരാം എന്നും പറഞ്ഞ് ഞാനും അഭിയും അവിടെ നിന്നും വലിഞ്ഞു.
പിന്നെ എൻ്റെയും അഭിയുടെയും മാത്രമായ നിമിഷങ്ങൾ കഥ പറച്ചിലും കളി തമാശകളും നിറഞ്ഞ കുറച്ചു നല്ല നിമിഷങ്ങൾ, ഞാൻ ശരിക്കും എല്ലാം ആസ്വദിച്ചു. ഭക്ഷണം ഒക്കെ കഴിഞ്ഞ് ഒന്നു മയങ്ങാൻ എന്നു പറഞ്ഞു മുറിയിൽ പോയി എൻ്റെ കൂടെ കിടക്കാനുണ്ട് എന്നു പറഞ്ഞ് അഭി തുള്ളി ചാടി വന്നതും നിത്യയുടെ മുഖം കടന്നൽ കുത്തിയ പോലെ ആയി. പോടി..... അതും പറഞ്ഞ് ഞാനും അഭിയും എൻ്റെ മുറിയിൽ പോയി. ഞാൻ കിടന്നതും എന്നെ കെട്ടിപ്പിടിച്ച് അഭിമോളും കിടന്നു. അവളുടെ തലയിൽ മസാജ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു ഞാൻ. അഭിക്കു മാത്രം ഞാൻ എന്നും കൊടുക്കാറുള്ള ആ സ്പെഷൽ സ്നേഹസ്പർനം ഇന്നും നൽകി. വെറുതേ ഫോൺ എടുത്തു നോക്കിയപ്പോ ഞാൻ ഞെട്ടി, മാളുവിൻ്റെ കുറേ മിസ്സ് കോൾ, പിന്നെ കുറച്ചു മെസേജ്. (തുടരും)

💬 Comments

View all comments