0%

Chapter Title : ഇണക്കുരുവികൾ 17 [പ്രണയ രാജ]

ഒന്നും മറക്കാനില്ല എന്നു പറഞ്ഞ ഏട്ടൻ, ആ കാര്യം എന്നിൽ നിന്നും ഒളിച്ചപ്പോ എനിക്കത് താങ്ങാനായില്ല . അത് എൻ്റെ തെറ്റാ.... മാളു , നിന്നിൽ നിന്നും മറച്ചതല്ല, ഞാൻ വിളിക്കുമായിരുന്നു രാത്രിയിൽ, നീയും ഞാനും പുറത്തു പോകാത്ത ഞായറുകൾ എൻ്റെ പട , എൻ്റെ വീട്ടിലാണെന്ന കാര്യം നിനക്കറിയില്ലെ. അവരുള്ളപ്പോ നിന്നോടെങ്ങനാ ഇതു ഞാൻ പറയാ അവൾ എൻ്റെ മുഖത്തേക്ക് നോക്കി നിന്നു. അവളുടെ പ്രതികരണത്തിനായി ഞാനും ഏട്ടാ ഞാൻ ക്ലാസിൽ പോകട്ടെ നേരം വൈകി. 'ശരിയെന്നു തലയാട്ടുമ്പോഴും ഞാൻ ഉള്ളിൽ കരയുകയായിരുന്നു. അവൾ കോളേജിലേക്ക് നടന്നകലുമ്പോ എന്നിൽ നിന്നകലുന്നതായി എനിക്കു തോന്നി. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവൾ വിശ്വസിച്ചില്ല.
ഈ സമയം രണ്ടു മിഴികൾ ഞങ്ങളെ നോക്കിയത് മാത്രം ആരും അറിഞ്ഞില്ല. ബൈക്കെടുത്ത് വീട്ടിലേക്ക് തിരിക്കുമ്പോ മനസ് വിങ്ങുകയായിരുന്നു. ഒന്നും തനിക്കറിയില്ല, ഒന്നിനും ഒരു വ്യക്തതയില്ല. എല്ലാം തനിക്കു നഷ്ടമായി. നഷ്ടബോധവും പേറി ഞാൻ വീടിൻ്റെ പടി കടന്നപ്പോ അതിഥികൾ വന്ന കാര്യം പോലും മറന്നു. റൂമിൽ നേരെ കയറി കട്ടിലിൽ കിടന്നതും ഞാൻ തളർന്നിരുന്നു. പ്രണയം വാക്കാൽ വർണ്ണിക്കാൻ കഴിയാത്ത അനുഭൂതി, ഒരേ സമയം സന്തോഷത്തിൻ്റെയും ദുഖത്തിൻ്റെയും മുഖമുള്ളവൾ, അടുത്തറിഞ്ഞവർക്ക് മാത്രം അവളിലെ മായ അറിയാം. പ്രണയവും ഒരു കുഞ്ഞിൻ്റെ ജനനവും ഒരു പോലെയാണ്. ആ സമയം അതിൽപ്പരം ഒരു സന്തോഷം പകരാൽ മറ്റൊന്നിനുമാകില്ല. വിരഹവും മരണവും ഒരു പോലെ ആണെന്നു പറയാനും കഴിയില്ല. രണ്ടും കണ്ണുനീരാണ് പകരുക, പക്ഷെ മരണം അത് കാലം മായിച്ചു കളയും, വിരഹം അതു മായില്ല. മരണം എല്ലാത്തിൽ നിന്നും മുക്തി പ്രധാനം ചെയ്യുമ്പോ, വിരഹം അതിൻ്റെ തടവറയിൽ ബസിച്ചിടുന്നു . ഈ സമയം അഭി മുറിയിൽ കയറി വന്നത്. അവൾ ഓടി കട്ടിലിൽ കയറി എന്നെ കെട്ടിപ്പിടിച്ചതും ഞാൻ പൊട്ടിത്തെറിച്ചു പോയി. ഒന്നു വെറുപ്പിക്കാതെ പോകുമോ ശല്യം ഒരു തേങ്ങലോടെ അഭി എന്നിൽ നിന്നകന്നതും അവൾ താഴേക്ക് ഓടി പോവുകയും ചെയ്തു. ആ തേങ്ങലാണ് എന്നെ ഉണർത്തിയത്, അഭി അവളോട് താൻ ആദ്യമായി ദേഷ്യപ്പെട്ടു, ഞാൻ ഞാനല്ലാതാവുന്ന നിമിഷങ്ങൾ മാളു അവൾ എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടവൾ ആണെന്നു ഞാൻ തിരിച്ചറിയുന്നു. മാളു തന്ന വേദനയോടൊപ്പം മറ്റൊരു വേദനയും എന്നെ തേടിയെത്തി. ചിലപ്പോ എനി വേദനകൾ ഏറ്റുവാങ്ങാനായിരിക്കും എൻ്റെ ജീവിതം. സത്യത്തിൽ ഞാൻ കൂടുതൽ കൂടുതൽ തളരുകയാണ്, ഇന്ന് മാളുവിനെ

💬 Comments

View all comments