0%

Chapter Title : ഇണക്കുരുവികൾ 17 [പ്രണയ രാജ]

ആ മിഴികൾ പുൽകി അവൻ കാത്തിരുന്നു. കരണത്തടിച്ചാണ് അവൾ അവന് മറുപടി കൊടുത്തത്, പിന്നെ അവൻ്റെ ഷർട്ടിൽ പിടിച്ചു കുലുക്കി, നിറക്കണ്ണുകളോടെ അവൾ പറഞ്ഞു. എന്താടാ നീ പറഞ്ഞത്, എന്താ പറഞ്ഞത് അവളുടെ ആ ഭാവം അതിൻ്റെ തീക്ഷണത വ്യക്തമാക്കുക അസാധ്യം . ഒരു പ്രാന്തിയുടെ മെയ്യ് വയക്കം അവളിൽ വന്നു ചേർന്നത് അവനെയും ഭയപ്പെടുത്തി. നീയല്ലെടി എന്നെ വെറുത്തത് ആര് ഞാനോ ഞാനോ, ഞാൻ വെറുത്തിനേ നിൻ്റെ കൺമുന്നിൽ വരുമോ, മിണ്ടിയില്ലെങ്കിലും നിന്നെ കാണാതിരിക്കാൻ എനിക്കാമോ, നിനക്കാവോ, നിനക്കു കാണാൻ വേണ്ടിയല്ലേ നിൻ്റെ മുന്നിക്കൂടെ മുഖം വീർപ്പിച്ചു ഞാൻ നടന്നത്. മാളു നീ മാറിപ്പോയി മാളു ഞാനോ ... മാറിയത് നീയാ അതാ എനിക്കു താങ്ങാൻ കഴിയാഞ്ഞത്. ഞാനൊ, എടി അന്ന്... എന്താ നടന്നത് എന്നറിയോ എട്ടാ മതി , നിർത്ത് അന്ന് അനുവല്ല ചേട്ടൻ്റെ അമ്മ വന്നാൽ പോലും അന്ന് അവിടെ നടന്നത് അങ്ങനെ നടക്കും എന്നെനിക്കറിയാം. നീയെന്താടി പറയുന്നത് സത്യമല്ലേ.... സ്വപനത്തിൽ എന്നെയല്ലെ ചുംബിച്ചത് വിളിക്കാൽ അനു വന്നു. അതിനാൽ അവൾക്ക് കിട്ടി, അമ്മ വന്നിരുന്നെങ്കിലോ...... അവൾ പറഞ്ഞ വാക്കുകൾ സത്യമായിരുന്നു. അമ്മ വന്നിരുന്നെങ്കിൽ ശ്ശെ ,,, ഓർക്കാൻ തന്നെ വയ്യ. ഇവക്കെല്ലാം അറിയാം പിന്നെന്തിനാ ഇവൾ പിണങ്ങിയത്, ആ സമസ്യയുടെ ഉത്തരമാണ് തനിക്കു വേണ്ടത്.
ഇതൊക്കെ അറിഞ്ഞിട്ടും നീയെന്തിനാടി പിന്നെ മുഖം വീർപ്പിച്ചു നടന്നത്. അതു ചേട്ടന് മനസിലായില്ല അല്ലേ, അതാ പറഞ്ഞത് ചേട്ടൻ മാറിപ്പോയി. ഞാനെന്തു മാറിയെന്നാ നീ ഈ പറയുന്നത് തന്ന വാക്കുകൾ ചേട്ടൻ തെറ്റിച്ചു, അതിന് ഞാൻ പരിഭവിച്ചതാണോ ഇപ്പോ കുഴപ്പം. വാക്ക് തെറ്റിച്ചെന്നോ ഞാനോ അതെ, ചേട്ടൻ തന്നെ നീയൊന്നു തെളിച്ചു പറയോ ഉം.... രാവിലെ തന്നെ അനു എന്നെ വിളിച്ചു പറഞ്ഞിരുന്നു, ഞാനും അവളെ കളിയാക്കി, പിന്നെ ഞാൻ കാത്തിരുന്നു ഒരു കോൾ വരാനായി, ആരുടെ..... സത്യത്തിൽ എൻ്റെ ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ പക്ഷെ അവളുടെ മറുപടി എന്നെ ഞെട്ടിച്ചു. എന്താ ഏട്ടാ ഇപ്പോ എന്നെ സംശയിക്കാനും തുടങ്ങിയോ മാളു, ഞാനതല്ല ഉദ്ദേശിച്ചത്. എനിക്കു മനസിലാവും, ചേട്ടൻ്റെ കോളിനാ ഞാൻ കാത്തിരുന്നത് എൻ്റെ കോളിനോ എന്തിന് രാവിലെ നടന്നത് എന്നോടു ചേട്ടൻ വിളിച്ചു പറയും എന്നു ഞാൻ കരുതി. അത് മാളു എടി ഞാൻ വൈകുന്നേരം 4.30 വരെ ഞാൻ കാത്തിരുന്നു. ആ ഒരു കോളിനായി, നമുക്കിടയിൽ

💬 Comments

View all comments