0%

Chapter Title : ഇണക്കുരുവികൾ 17 [പ്രണയ രാജ]

പോയി. നോക്കിയപ്പോ കുറ്റം പറയരുതല്ലോ നാല് വിരൽ നന്നായി ഇറങ്ങിയിട്ടുണ്ട്, പള്ളയിൽ നിന്നും നല്ല ഇറച്ചി തന്നെ അവൾ മാന്തി കൊണ്ടു പോയി. ദേഷ്യം കൊണ്ട് അവളെ അടിക്കാനായി നോക്കിയപ്പോ അവൾ എസ്കേപ്പ്, റൂമിലെ വാതിൽ അടയുന്ന ശബ്ദം കേട്ടു . എനി ഞാൻ പോകാതെ ആ വാതിൽ തുറക്കില്ല. ഞാൻ ബൈക്ക് എടുത്ത് കോളജിലേക്ക് വിട്ടു. അന്ന് ജിൻഷയെ പ്രൊപ്പോസ് ചെയ്ത അവിടെ ഞാൻ ഇന്ന് മാളുവിനായി കാത്തിരുന്നു. അവിടെ നിൽക്കുമ്പോ ആദ്യ പ്രണയത്തിൻ്റെ സുഖമുള്ള അനുഭൂതി എന്നെ തേടിയെത്തി. അതങ്ങനെയാണ് എത്ര കഴിഞ്ഞാലും ആ പ്രണയം ഭൂലോക തോൽവി ആണെങ്കിലും ആദ്യ പ്രണയം അതിൻ്റെ ഫിൽ ഒന്നു വേറെയാണ്. ജിൻഷ അവളോടു താൻ ആദ്യമായി , പേടിയോടെ തൻ്റെ പ്രണയം പറഞ്ഞ നിമിഷം മനസിൽ വന്നതും, അറിയാതെ തന്നെ ആ മരച്ചുവട്ടിൻ്റെ മറുവശത്തേക്കു നോക്കി. മാളു കള്ളി ഒളിച്ചു നിന്ന ഇടം. മനസ് ഓർമ്മകളുടെ മേച്ചിൻ പുറങ്ങൾ തേടി അലയുമ്പോൾ ഒരു പ്രണയ ശലഭമായി ഞാൻ തേടിയത് അവളെയാണ്, കുന്നോളം മധുകണങ്ങൾ എനിക്കായി സ്വരു കൂട്ടിയ ആ പനിനീർ പുഷ്പത്തെ . "നിൻ ചുണ്ടിലെ മധുകണം നുകരാൻ - അകലങ്ങൾ താണ്ടി ഞാൻ വന്നു. ജമന്തിപ്പുവെനോടു പരിഭവം ചൊല്ലി, തെച്ചിപ്പു എനിക്കായി കണ്ണിറുക്കി, പാരിജാത പുഷ്പവും മിഴി തുറന്നു. പനിനീർ പുഷ്പമേ- നീയറിഞ്ഞിരുന്നോ നിന്നെ ഞാൻ പ്രണയിച്ച കാര്യം അതികാലെ ഉണരും ഞാൻ - നിന്നരികിൽ വന്നിരുന്നു നി വിടരും നിമിഷവും കാത്ത് ദിനങ്ങൾ കൊഴിഞ്ഞത് നിൻ ചെഞ്ചുണ്ടിലെ മധുപാത്രം നുകരാൻ ഞാൻ കൊതിച്ചത്

💬 Comments

View all comments