0%

Chapter Title : ഇണക്കുരുവികൾ 17 [പ്രണയ രാജ]

പോയി. നോക്കിയപ്പോ കുറ്റം പറയരുതല്ലോ നാല് വിരൽ നന്നായി ഇറങ്ങിയിട്ടുണ്ട്, പള്ളയിൽ നിന്നും നല്ല ഇറച്ചി തന്നെ അവൾ മാന്തി കൊണ്ടു പോയി. ദേഷ്യം കൊണ്ട് അവളെ അടിക്കാനായി നോക്കിയപ്പോ അവൾ എസ്കേപ്പ്, റൂമിലെ വാതിൽ അടയുന്ന ശബ്ദം കേട്ടു . എനി ഞാൻ പോകാതെ ആ വാതിൽ തുറക്കില്ല. ഞാൻ ബൈക്ക് എടുത്ത് കോളജിലേക്ക് വിട്ടു. അന്ന് ജിൻഷയെ പ്രൊപ്പോസ് ചെയ്ത അവിടെ ഞാൻ ഇന്ന് മാളുവിനായി കാത്തിരുന്നു. അവിടെ നിൽക്കുമ്പോ ആദ്യ പ്രണയത്തിൻ്റെ സുഖമുള്ള അനുഭൂതി എന്നെ തേടിയെത്തി. അതങ്ങനെയാണ് എത്ര കഴിഞ്ഞാലും ആ പ്രണയം ഭൂലോക തോൽവി ആണെങ്കിലും ആദ്യ പ്രണയം അതിൻ്റെ ഫിൽ ഒന്നു വേറെയാണ്. ജിൻഷ അവളോടു താൻ ആദ്യമായി , പേടിയോടെ തൻ്റെ പ്രണയം പറഞ്ഞ നിമിഷം മനസിൽ വന്നതും, അറിയാതെ തന്നെ ആ മരച്ചുവട്ടിൻ്റെ മറുവശത്തേക്കു നോക്കി. മാളു കള്ളി ഒളിച്ചു നിന്ന ഇടം. മനസ് ഓർമ്മകളുടെ മേച്ചിൻ പുറങ്ങൾ തേടി അലയുമ്പോൾ ഒരു പ്രണയ ശലഭമായി ഞാൻ തേടിയത് അവളെയാണ്, കുന്നോളം മധുകണങ്ങൾ എനിക്കായി സ്വരു കൂട്ടിയ ആ പനിനീർ പുഷ്പത്തെ . "നിൻ ചുണ്ടിലെ മധുകണം നുകരാൻ - അകലങ്ങൾ താണ്ടി ഞാൻ വന്നു. ജമന്തിപ്പുവെനോടു പരിഭവം ചൊല്ലി, തെച്ചിപ്പു എനിക്കായി കണ്ണിറുക്കി, പാരിജാത പുഷ്പവും മിഴി തുറന്നു. പനിനീർ പുഷ്പമേ- നീയറിഞ്ഞിരുന്നോ നിന്നെ ഞാൻ പ്രണയിച്ച കാര്യം അതികാലെ ഉണരും ഞാൻ - നിന്നരികിൽ വന്നിരുന്നു നി വിടരും നിമിഷവും കാത്ത് ദിനങ്ങൾ കൊഴിഞ്ഞത് നിൻ ചെഞ്ചുണ്ടിലെ മധുപാത്രം നുകരാൻ ഞാൻ കൊതിച്ചത് " അകലങ്ങളിൽ തെളിഞ്ഞൊരു ജോതി, പതിയെ തനിക്കരികിൽ മന്ദം മന്ദം നടന്നു വരുന്നത്, അവൻ കണ്ടിരുന്നു. മാളു അവൾ തനിക്കരികിലേക്ക് നടന്നു വരികയാണ്.
പിണങ്ങി കിടക്കുന്ന കാമുകി, അവളുടെ കപട ദേഷ്യവും മുഖത്തണിഞ്ഞു വരുന്നത് കാണാൻ ഒരു പ്രത്യേക ഫീലാണ്. അവളുടെ കണ്ണുകൾ നമ്മോടു പറയും എല്ലാം അഭിനയമാണെന്ന്, ആ ചുണ്ടുകളിലെ നറു പുഞ്ചിരി നാം കാണും എങ്കിലും അവളത് മറയ്ക്കാൻ ശ്രമിക്കുമ്പോ ആ നിമിഷം അവൾ കൂടുതൽ സുന്ദരിയാവും. ആ മിഴികൾക്കു മുന്നിൽ താൻ തെളിഞ്ഞതും അവളുടെ കാലുകളുടെ ചലന വേഗത കൂടി, തൻ്റെ അരികിലെത്താൻ അവളിലെ തിടുക്കം അവനെ അത്ഭുതപ്പെടുത്തി. എല്ലാം ക്ഷണനേരം കൊണ്ടവൾ തച്ചുടച്ചു. തന്നെ താണ്ടി അവൾ നടന്നകലാൻ ശ്രമിച്ചതും ആ കൈകളിൽ അവൻ പിടിച്ചു. എട്ടാ

💬 Comments

View all comments